വെള്ളപോക്കിന് ചികിത്സ ആവശ്യമോ ?

വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്ക് സംബന്ധിച്ചുള്ള അജ്ഞത കാരണം പല സ്ത്രീകളും സാധാരണയായി ഉണ്ടാകുന്ന വെള്ളപോക്കിനെ ഒരു രോഗമായി തെറ്റിദ്ധരിക്കുന്നു. അതുപോലെ ചില സ്ത്രീകൾ ഇത് മറച്ചുവെക്കുകയും, എന്തോ വലിയ രോഗമാണെന്ന് കരുതി സ്വന്തം പങ്കാളിയോട് പോലും തുറന്ന് പറയാതിരിക്കുകയും ചെയ്യാറുണ്ട്.

എന്താണ് വെള്ളപോക്ക് ?

യോനിയിൽനിന്നും നശിച്ച കോശങ്ങളും ബാക്ടീരിയയും യോനിയിലെ ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു ഇതാണ് വെള്ളപോക്ക്, ഇത് തികച്ചും നോർമൽ ആയ ഒരു പ്രക്രിയ മാത്രമാണ്.
എപ്പോഴാണ് ഇവ സാധാരണ രീതിയിൽ കണ്ടുവരുന്നത് എന്ന് നമുക്ക് നോക്കാം. സാധാരണയായി ഇവ വെള്ളം പോലെയോ അല്ലെങ്കിൽ പാലിന് വെള്ള കളറിലോ ആവാം. പൊതുവേ സ്ത്രീകളിൽ  അണ്ഡോല്പാദനം നടക്കുമ്പോഴോ, മുലയൂട്ടുമ്പോഴോ, ലൈംഗിക ഉത്തേജനംഉണ്ടാകുമ്പോഴോ ഒക്കെ വെള്ളപോക്ക് കണ്ടു വരാം. ഇത് സ്വാഭാവികമാണ്.

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്

നിറത്തിലോ, മണത്തിലോ, രൂപത്തിലോ വ്യത്യാസം വരികയോ, യോനിയിൽ ചൊറിച്ചിൽ, പുകച്ചിൽ അനുഭവപ്പെടുകയോ ഉണ്ടായാൽ ശ്രദ്ധിക്കുക.

ആരെല്ലാം ശ്രദ്ധിക്കണം

ഒരുപക്ഷേ ബാക്ടീരിയൽ അണുബാധ മൂലം പ്രമേഹമുള്ളവരിൽ, സ്റ്റിറോയിഡസ് ഉപയോഗിക്കുന്നവരിൽ ,ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുള്ളവർ, മാസക്കുളി നിന്നവർ, പൂപ്പൽ അണുബാധയുള്ളവർ ഒക്കെ രൂപത്തിലോ, നിറത്തിലോ, മണത്തിലേ വെള്ളപോക്കിന് മാറ്റം സംഭവിച്ചത് മൂലം ചികിത്സ വേണ്ടി വരാo. 

പലതരത്തിലുള്ള തരത്തിലുള്ള ഉള്ള ഡിസ്ചാർജ്.

1. കട്ടിയുള്ള വെള്ളനിറത്തിൽ ചീസ് പോലെയുള്ള ഡിസ്ചാർജ്:
ഈസ്റ്റ് അണുബാധമൂലം ആകാം ഇത്തരത്തിലുള്ള ഉള്ള ഡിസ്ചാർജ്
2. പതഞ്ഞ മഞ്ഞയോ, പച്ചനിറവും, ചീത്ത മണവും ആണെങ്കിൽ ട്രാക്ക് മോണി യാസിസ് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ അത് പകരാം
3. ബ്രൗൺ അല്ലെങ്കിൽ ചുവപ്പ് കലർന്ന ഡിസ്ചാർജ്:
ഒരുപക്ഷേ സ്പോട്ടിംഗ് ആയി ചുവപ്പ് ബ്രൗൺ നിറത്തിലോ രക്തം കണ്ടാൽ അബോഷൻ ആവാം. ഗർഭിണിയാകുവാൻ സാധ്യതയുണ്ടെങ്കിൽ ശ്രദ്ധിക്കുക. കൂടാതെ എൻഡോമെട്രിയൽ കാൻസർ, ഗർഭാശയമുഴ തുടങ്ങിയവയിലും കാണാം.
4. മഞ്ഞനിറം, പച്ചനിറം, ലൈംഗിക രോഗങ്ങളായ  ഗോണോറിയ, ക്ലയമീഡിയ, ആകാം.
5. വെള്ളയോ, ഗ്രേ, മത്സ്യത്തിനെ നാറ്റമുള്ള ഡിസ്ചാർജ് ആണെങ്കിൽ ഇതിൽ ബാക്ടീരിയൽ വെജനേ) ഡിസ്ചാർജ് ആവാം
കൈകളിൽ ഒട്ടിപ്പിടിച്ചു വലയുന്ന തരത്തിൽ ആണെങ്കിൽ അവ അണ്ഡോല്പാദനം സൂചിപ്പിക്കുന്നു.

എങ്ങനെ തടയാം.

1. ആർത്തവ ശുചിത്വം കാത്തുസൂക്ഷിക്കുക:
2. നാലു മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക, മെൻസ്ട്രൽ കപ്പ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ       ഉപയോഗിക്കരുത് ശേഷം രക്തം കളഞ്ഞു വൃത്തിയാക്കി അതിനുശേഷം മാത്രം കപ്പ് ഉപയോഗിക്കുക.
3. സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക:
കോണ്ടം ഉപയോഗിക്കുക, എത്രതന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ച് മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുക.
4. മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുക്കാതിരിക്കുക:
കട്ടി കുറഞ്ഞ സോപ്പ് അല്ലെങ്കിൽ വജൈനൽ വാഷ് ഇന്ന് വിപണിയിൽ ലഭ്യമാണ്.
5. കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക:
നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെ ഇരിക്കുക, അടിവസ്ത്രങ്ങൾ കഴുകി വെയിലത്ത് ഉണക്കുക.
6. ഫ്ലേവേഡ് കോണ്ടം ഓറൽ സെക്സിനെ വേണ്ടിയുള്ളതാണ്, ലൈംഗികബന്ധത്തിന് അവ ഉപയോഗിച്ചാൽ സ്ത്രീകൾക്ക് ഈസ്റ്റ് അണുബാധ യോനിയിൽ  ഉണ്ടാകാം. ഫ്ലേവേഴ്സ് അല്ലാത്ത സധാരണ കോണ്ടം മാത്രം ലൈംഗികബന്ധത്തിന് ഉപയോഗിക്കുക.
ടിഷ്യുവോ തുണിയോ ഉപയോഗിച്ച് തുടക്കുമ്പോൾ യോനിയിൽ നിന്നും പിറകോട്ട് തുടയ്ക്കരുത്, കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ യോനിയിൽ വളരുവാൻ സാധ്യതയേറുന്നു. അതിനാൽ മുൻപിൽ നിന്ന് പിന്നിലോട്ട് മാത്രം തുടയ്ക്കുക, ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.
7. അണുബാധ ഉണ്ട് എന്ന തോന്നിയെങ്കിൽ അതിൽ ഉടനെ ഡോക്ടറെ കാണിക്കുക അല്ലെങ്കിൽ അണുബാധ കൂടി പി ഐ ഡി പോലെയുള്ള ഉള്ള അസുഖങ്ങൾ വരാം.

വെള്ളപോക്കിന് ചികിത്സ ഉണ്ട്.

മുകളിൽ എഴുതിയ അണുബാധ വരാതിരിക്കാൻ ഉള്ള മാർഗങ്ങൾ സ്വീകരിക്കുക . കൂടാതെ നിങ്ങളുടെ അണുബാധ അനുസരിച്ച് ട്രീറ്റ്മെൻ്റ് എടുക്കേണ്ടതാണ്. ഹോമിയോപ്പതിയിൽ ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
പാപ്സ്മിയർ പോലെയുള്ള ഉള്ള ടെസ്റ്റുകൾ കോശങ്ങൾക്ക് മാറ്റം ഒന്നും ഇല്ലല്ലോ എന്ന് സ്ഥിതീകരിക്കാൻ നല്ലതാണ്. രോഗമില്ലാത്ത സ്ത്രീകളും 50 വയസ്സ് കഴിഞ്ഞാൽ വർഷത്തിലൊരിക്കൽ ഇ ടെസ്റ്റ് ചെയ്യുന്നത് വളരെ നല്ലതാണ് . ഭാവിയിൽ കാൻസർ വരാൻ സാധ്യതയുള്ള വിധം കോശങ്ങൾക്ക് മാറ്റമുണ്ടോ എന്ന് അറിയുവാൻ സാധിക്കും അല്ലെങ്കിൽ യോനിയിൽ നിന്നുള്ള ദ്രവം ചിലപ്പോൾ അണുബാധ തിരിച്ചറിയുവാൻ മൈക്രോസ്കോപ്പിൽ വച്ച് നോക്കാവുന്നതാണ്.