ആഹാരത്തിൽ ശ്രദ്ധിച്ചാൽ ക്യാൻസർ നിയന്ത്രിക്കാം_

കാൻസറിനെ പ്രതിരോധിക്കുന്നതിൽ പങ്ക് വഹിക്കാൻ ഭക്ഷണത്തിന് സാധിക്കും
ഇന്ന് നമ്മുടെ ആരോഗ്യ രംഗത്തിന് വളരെ വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് ക്യാൻസർ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വർദ്ധനവിനെ പിടിച്ചുനിർത്താൻ നമ്മുടെ ആഹാരത്തിനും ആഹാരരീതിയും സാധിക്കും. കോവിഡ് മഹാമാരി നമ്മുടെ ലോകത്തെ പിടിച്ചു കുലുക്കി യപ്പോൾ പ്രതിരോധമാണ് വലുതെന്ന് ലോകാരോഗ്യസംഘടന വരെ വ്യക്തമാക്കിയിരുന്നു
കൃഷിയിടങ്ങളിൽ നിന്ന് കിട്ടിയ വിഭവങ്ങൾ അതിന്റെ പോഷകഗുണം നഷ്ടപ്പെടാതെ ഉപയോഗിച്ചിരുന്ന കാലം. അന്ന് രോഗങ്ങളൊന്നും മനുഷ്യനെ കാർന്നു തിന്നില്ല. പണ്ടുകാലത്തെ കഞ്ഞിയും പുഴുക്കും കപ്പയും കാച്ചിലും ചേമ്പും നമ്മുടെ തീൻ മേശയിൽ ഉണ്ടായിരുന്ന കാലം. ഓരോരുത്തരും പണിയെടുത്ത് ഭക്ഷണം കഴിച്ച കാലം. ഇവയെ പഴഞ്ചൻ രീതികൾ ആയി തള്ളി കളഞ്ഞപ്പോൾ നമ്മൾ മാറാ രോഗത്തിന് അടിമപ്പെട്ടു. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത ഭക്ഷണരീതി തീൻമേശകളിൽ എത്തിയപ്പോൾ നമ്മുടെ പ്രതിരോധ ശേഷി നഷ്ടപ്പെട്ടു. ശരീരത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട ഘടകങ്ങളും അടങ്ങിയ ഭക്ഷണരീതിയാണ് ക്യാൻസർ പ്രതിരോധത്തിന് ആദ്യ ചവിട്ടുപടി.

ഭക്ഷണത്തിലെ മാലിന്യങ്ങൾ

ചില മാലിന്യങ്ങൾ ഭക്ഷണത്തിന്റെ ഗുണനിലവാരം നഷ്ട പെടുത്തുകയും നമ്മുടെ ശരീരത്തിൽ ഫ്രീ റാഡിക്കലുകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു.

  1. കൃത്രിമ മാലിന്യങ്ങൾ
    . മൃഗങ്ങളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ഹോർമോണുകൾ
    . ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ചേർക്കുന്ന ചില വസ്തുക്കൾ
    . സിന്തറ്റിക് കീടനാശിനികൾ
    . മെർക്കുറി
  2. സ്വാഭാവിക മാലിന്യങ്ങൾ
    . അഫ്ലോട്ടോക്സിൻ ഭക്ഷണത്തിലെ വില്ലന്മാർ
  3. നൈട്രേറ്റുകൾ
    ഉപ്പിലിട്ടതും ഉണങ്ങിയതുമായ മത്സ്യം മാംസം എന്നിവയിലുണ്ടാകുന്ന കാർസിനൊജൻ ആണ് നൈട്രേറ്റ് സംയുക്തങ്ങൾ
    2.അൽഫോട്ടോക്സിൻ
    പൂപ്പൽ ബാധിച്ച ധാന്യങ്ങളിൽ ഉണ്ടാകുന്ന ഫംഗസ് ഉൽപാദിപ്പിക്കുന്ന വിഷ വസ്തുവാണ് ഇത്. ബ്രെഡ്, പച്ചക്കറികൾ എന്നിവയിലും ഇവ കാണപ്പെടാറുണ്ട്
  4. പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ
    . കരിച്ചതും പുകച്ചതും ആയ മാംസ വിഭവങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വില്ലനാണ് പോളി സൈക്ലിക് മാറ്റിക് ഹൈഡ്രോകാർബണുകൾ
    പ്രതിരോധം ഭക്ഷണത്തിലൂടെ
    ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പോഷകങ്ങളുമടങ്ങിയ സമികൃത ഭക്ഷണമാണ് പ്രതിരോധത്തിന് ആദ്യപടി. പ്രായം, ലിംഗം, പൊക്കം, തൂക്കം, ജീവിത രീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് പോഷകങ്ങളുടെ അളവ് ഉൾപ്പെടുത്തേണ്ടത്. ഉൾപ്പെടുത്തേണ്ട
    ഭക്ഷണങ്ങൾ
    . അന്നജം( തവിടുള്ള അരി, മുഴുവൻ ഗോതമ്പ്, റാഗി, ബാർലി)
    . കൊഴുപ്പ്( നമ്മുടെ ആഹാരത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് കൊഴുപ്പ്. സസ്യ കൊഴുപ്പുകളെ ആശ്രയിച്ചാൽ ആരോഗ്യം മെച്ചപ്പെട്ട താകും. മാംസ കൊഴുപ്പുകളുടെ അമിത ഉപയോഗം പൊണ്ണത്തടിക്കും ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നു
    . പ്രോട്ടീൻ(ഇറച്ചി, മത്സ്യം, മുട്ട, പാൽ, ചെറുപയർ, വൻപയർ, സോയാബീൻ, അണ്ടിപ്പരിപ്പ്, ബദാം, നിലക്കടല, തൈര്)
    . വിറ്റാമിനുകൾ
    . ധാതുക്കൾ
    . ഒമേഗ 3ഫാറ്റി ആസിഡ് ശീലമാക്കാം

. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

.നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുക
. ശരീരഭാരം നിയന്ത്രിക്കുക
സസ്യ ആഹാരത്തിന് പ്രാധാന്യം നൽകുക.
.നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുക.
. അമിതമായ കൊഴുപ്പുകൾ, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക
Dr. Renuka sareesh
Basil homoeo, pandikkad, malappuram dist