മുഖക്കുരു

കൗമാരപ്രായംമുതൽ40 വയസ്സുവരെയുള്ള 80 ശതമാനം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാമതാണ് മുഖക്കുരു അഥവാ പിംപിൾസ്

കൂടുതൽ ആൾക്കാരിലും കാണുന്നതുകൊണ്ട് ചികിത്സ ആവശ്യം ഉണ്ടോ എന്ന് സംശയം പലരിലും കാണാം , ചികിത്സിക്കാതിരിക്കുന്നത് കാരണം ഭാവിയിൽ കൂടുതൽ പാടുകളും കുരുക്കളും രൂപപ്പെടുകയും മുഖം വികൃതമായി പോകുന്നതിനു കാരണമാവുകയും ചെയ്യും

മുഖത്തെ സെബേഷ്യസ് ഗ്രന്ഥികൾ സീബം എന്ന സ്രവം ഉൽപാദിപ്പിക്കുകയും തൊലിപ്പുറത്തെ ചർമത്തെ മെഴുകു മഴ ഉള്ളത് ആകുകയും ചെയ്യുന്ന ഇതിൻറെ ഉൽപാദനം അധികം ആവുകയോ ഗ്രന്ഥികളുടെ പുറത്തേക്കുള്ള പാത അടഞ്ഞു പോവുകയോ ചെയ്യുന്നത് കാരണം
സെബത്തിനൊപ്പം ബാക്ടീരിയൽ ഇൻഫെക്ഷൻ കൂടെബാക്ടീരിയൽ ഇൻഫെക്ഷൻ കൂടെ വരികയും ഇത് കുരുവായി വീർത്തു വരികയും ചെയ്യും ഇതിനെയാണ് നാം മുഖക്കുരു അല്ലെങ്കിൽ പിംപിൾസ് എന്ന് പറയുന്നത്. നീർക്കെട്ടൊടുകൂടി സിസ്റ്റായി മാറുകയും കൂടുതൽ വ്യാപിക്കുകയും ചെയ്യുമ്പോഴാണ് മുഖം വികൃതമായി മാറുന്നത്.

കാരണങ്ങൾ

ഏറ്റവും കൂടുതലായി ഹോർമോണൽ ചേഞ്ചസ് ഭാഗമായാണ് കുരുക്കൾ കാണപ്പെടുന്നത്.
കൂടാതെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഗ്ലൈസീമിക് ഇൻഡക്സ് കൂടിയ ഭക്ഷണങ്ങളും ഒരു കാരണമാണ് മധുരമുള്ളതും പെട്ടെന്ന് ദഹിക്കുന്നതും ആയിട്ടുള്ള
വൈറ്റ് റൈസ് , ഉരുളക്കിഴങ്ങ് , ഫ്രൈഡ് ഭക്ഷണങ്ങൾ , ദോശ, ഇഡ്ഡലി ,
പുട്ട്, ബ്രെഡ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ, ബിസ്കറ്റ്സ്, കേക്ക്സ്,ചിപ്സ്,
തണ്ണിമത്തൻ, പൈനാപ്പിൾ എന്നീ പഴവർഗ്ഗങ്ങൾ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു അതിനാൽ ഇതു പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കാൻശ്രമിക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

⭐ഓയിൽ ബേസ് ആയിട്ടുള്ള മേക്കപ്പുകൾ കഴിവതും ഒഴിവാക്കാൻശ്രമിക്കുക,പകരം വാട്ടർ ബെസ്‌മേക്കപ്പ് ഉപയോഗിക്കുക
⭐കൈ നഖം എന്നിവ കൊണ്ട് മുഖക്കുരുവിൽ തൊടാതിരിക്കുക
⭐ പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തിൽ
ഉൾപ്പെടുത്തുക
⭐രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കുക
⭐ തുടർച്ചയായി മുഖക്കുരു കാരണം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ക്രീമുകളും മരുന്നുകളും ഉപയോഗിക്കാൻ ശ്രമിക്കുക
⭐ ബോഡി മോസ്റ്റ്റൈസിംഗ് ക്രീമുകൾ മുഖത്ത് ഉപയോഗിക്കാതിരിക്കുക
⭐സൺസ്ക്രീൻ ഉപയോഗിക്കുക ഒപ്പം ഐസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകുന്നത് ശീലമാക്കുക

ഹോമിയോപ്പതിയിൽ മുഖക്കുരുവിന് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
തുടർച്ചയായിചൊറിച്ചിലൊടുകൂടി ചെവിയുടെ പുറകിലോ നെറ്റിയിലോ പുരികങ്ങളിലൊകഴുത്തിലൊ കാണുന്ന കുരുക്കൾ
മറ്റുതരം ചർമ്മരോഗമാന്നൊ എന്ന് മനസ്സിലാക്കുകയും ചെയ്യുക.

Dr.NASEERA KUNHAMMED
Dr BASIL’S HOMOEO HOSPITAL,
PANDIKKAD.
9778158502