എത്ര പഠിപ്പിച്ചിട്ടും സ്കൂളിൽ എത്തുമ്പോഴേക്കും പഠിച്ചതെല്ലാം മറന്നു പോവുന്നു. എത്ര ട്യൂഷൻ കൊടുത്തിട്ടും വിനോദങ്ങൾ എത്ര തന്നെ കുറച്ചിട്ടും പരീക്ഷക്ക് കിട്ടുന്ന മാർക്കിൽ ഒരു മാറ്റവും ഇല്ല, വീട്ടിൽ നിന്നും കുട്ടിയെ തീരെ ശ്രദ്ധിക്കുന്നില്ലേ? പാഠഭാഗത്തിന്റെ ഹെഡിങ് പോലും വായിക്കാൻ സാധികുന്നില്ലല്ലോ?, ഡിക്റ്റേഷനിൽ സ്ഥിരം വട്ടപ്പൂജ്യം. ഒന്നോ രണ്ടോ മാർക്ക് കിട്ടിയാൽ തന്നേമഹാഭാഗ്യം , എക്സാം ഷീറ്റിൽ എന്താണ് എഴുതിയതെന്നു കുട്ടിക്ക് തന്നെ അറിയാൻ പറ്റാത്ത അവസ്ഥ. അക്കങ്ങൾ ശരിയായ രീതിയിൽ കൂട്ടാനോ കുറക്കാനോ വലുതേതെന്നോ ചെറുതേതെന്നോ ഇനിയും അറിയാത്ത അവസ്ഥ. ചില കുട്ടികളെ കുറിച്ച് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള സ്ഥിരം പരാതികൾ ആണ് ഇവയെല്ലാം. ഒരു ക്ലാസ്സിൽ ചുരുങ്ങിയത് 5 % കുട്ടികളെങ്കിലും പഠന വൈകല്യം എന്ന ഈ അവസ്ഥയിലൂടെ കടന്നു പോവുന്നു. വിദ്യാഭ്യാസപരമായി വളരെയധികം മുന്നിട്ടു നിൽക്കുന്ന ഈ സമൂഹത്തിൽ വിദ്യാഭ്യാസം അഭിമാനവും രക്ഷിതാക്കൾക്ക് പൊങ്ങച്ചം പറയാനുള്ള പ്രധാന വിഷയവുമായി മാറിയിരിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ തങ്ങളുടെ മക്കൾ പഠനത്തിൽ പിന്നോക്കം നിൽക്കുക എന്നത് ഏതൊരു രക്ഷിതാവിനും വളരെയധികം പ്രയാസം സൃഷ്ട്ടിക്കുന്ന കാര്യമാണ്. അത് കൊണ്ട് തന്നെ ഇന്ന് പഠന വൈകല്യത്തിന്റെ പേരിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വളരെയധികം മാനസിക ശങ്കർഷങ്ങൾക്ക് വിധേയരാകുന്നു.
Table of Contents
എന്താണ് പഠന വൈകല്യം?
ചില ജനിതകപരമായ കാരണങ്ങളാലോ നാഡീവ്യൂഹത്തിനു ഉണ്ടാകുന്ന തകരാറുകൾ മൂലമോ തലചോറിനു കാര്യങ്ങൾ ശരിയായ രീതിയിൽ ഗ്രഹിച്ചെടുക്കാനും അതിനു കൃത്യമായ രീതിയിൽ പ്രതികരിക്കാനും കഴിയാത്ത അവസ്ഥയാണ് പഠന വൈകല്യം. പഠന വൈകല്യത്തെ പ്രധാനമായും dyslexia ( വായിക്കാനുള്ള ബുദ്ധിമുട്ട്), dysgraphia ( എഴുതാനുള്ള ബുദ്ധിമുട്ട്) , dyscalculia ( ഗണിത പരമായ ബുദ്ധിമുട്ടുകൾ ), dyspraxia ( developmental coordination disorder) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. മിക്കവാറും കുട്ടികളിൽ ഒന്നിലധികം ബുദ്ധിമുട്ടുകൾ ഒന്നിച്ചു കാണപ്പെടുന്നു. ചില കുട്ടികളിൽ വിദ്യാലയത്തിലോ വീട്ടിലോ ഉള്ള പ്രതികൂല സാഹചര്യങ്ങൾ മൂലം പഠനത്തിൽ പിന്നോക്കം നില്കുന്നു. ചില കുട്ടികൾക്ക് പഠനത്തിൽ ഉള്ള താൽപര്യക്കുറവ് മൂലമോ? മറ്റുവിനോദങ്ങളിൽ ഉള്ള അമിതമായ താല്പര്യം മൂലമോ പഠനത്തിൽ പിന്നോട്ടാവുന്നു.
പഠന വൈകല്യങ്ങൾ, രക്ഷിതാക്കളുടെ ശൃദ്ധക്ക്
ശാസനയും ശിക്ഷയും പഠന വൈകല്യത്തിന് ഒരിക്കലും ഒരു പരിഹാരമല്ല. ശാസനയും ശിക്ഷയും കുട്ടികളെ കൂടുതൽ മാനസികമായി തളർത്താനും പഠനത്തോട് കൂടുതൽ വിരക്തി ഉണ്ടാകാനും രക്ഷിതാക്കളുമായി കൂടുതൽ അകാലനും മാത്രമേ സഹായിക്കു. ഈ വിഷയത്തിൽ ആദ്യമായി വേണ്ടത് രക്ഷിതാക്കൾ അങ്ങേയറ്റം ക്ഷമ നേടിയെടുക്കുക എന്നതാണ്. പഠന വൈകല്യം നേരിടുന്ന കുട്ടിക്ക് അവന്റേതായ കൂടുതൽ ഫലപ്രദമായ ഒരു പഠന രീതി കണ്ടെത്തുകയും അതിലൂടെ കുട്ടിക്ക് പരിശീലനം നൽകുകയും ചെയ്യുക. ഇതിനു ഒരു ട്രെയ്നറുടെ സഹായം കൂടുതൽ ഉപകാരപ്പെടുന്നതാണ്.
പഠന വൈകലൃം നേരിടുന്നകുട്ടികൾക്കു നേരത്തെ തന്നെ വേണ്ട പിന്തുണയും പരിശീലനങ്ങളും നൽകിയില്ലെങ്കിൽ ഭാവിയിൽ ഈ ബുദ്ധിമുട്ടുകൾ കൂടുതൽ സങ്കീർണ്ണമാവുന്നു . പഠന വൈകല്യങ്ങൾ നേരിടുന്നതോടൊപ്പം ചില കുട്ടികൾ ചില മേഖലകളിൽ അസാധാരണമായ സമർഥ്യവും കഴിവും കാണിക്കാറുണ്ട്. പഠനത്തിൽ ഉള്ള പിന്നോക്കാവസ്ഥ കാരണം അധ്യാപകരും രക്ഷിതാക്കളും ഇത്തരംകഴിവുകളെ കണ്ടില്ലെന്നു നടിക്കുകയും പഠനത്തിൽ ഉള്ള പന്നോക്കാവസ്ഥയുടെ പേരിൽ കുട്ടികളെ നിരന്തരം ക്രൂശിക്കുന്ന രീതിയാണ് ഉള്ളത്. ഇത്തരത്തിൽ ഒരിക്കലും കുട്ടികളെ തളർത്താതെ അവരുടെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനു വേണ്ട പ്രോത്സാഹനങ്ങളും പിന്തുണയും നൽകുകയുമാണ് വേണ്ടത്.
മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടാണ്, അഭിമാനപ്രശ്നമാണ് എന്നൊക്കെ കരുതി പഠനവൈകല്യത്തെ മറച്ചുവെക്കുകയും കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നല്കുന്നതിൽനിന്നും പിന്നോക്കം നിൽക്കുന്നവരാണ് മിക്കവാറും രക്ഷിതാക്കൾ. എന്നാൽ ഇത്തരം പ്രവണതകൾ തങ്ങളുടെ മക്കളെ കൂടുതൽ പരാജയങ്ങളിലേക്കു തള്ളിവിടനേ ഉപകരിക്കൂ എന്ന സത്യം ഓരോ രക്ഷിതാവും മനസ്സിലാക്കണം.
പഠന വൈകല്യം എന്ത് കൊണ്ട്?
- ➡️ പാരമ്പര്യം രക്ഷിതാക്കളിലോ മറ്റു അടുത്ത കുടുംബങ്ങളിലോ പഠന വൈകല്യം ഉണ്ടെങ്കിൽ കുട്ടികളിൽ പഠന വൈകല്യം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.
- ➡️ ഗർഭ സമയത്തും ഗര്ഭാനന്തരവും ഉണ്ടാകുന്ന അപകടങ്ങളും രോഗങ്ങളും.
- ➡️ ഗർഭ കാലസമയത് ഉള്ള മദ്യപാനവും മറ്റു ലഹരി മരുന്നുകളുടെ ഉപയോഗം.
- ➡️ ഗർഭസ്ഥ ശിശുവായിരിക്കുമ്പോഴുള്ള വളർച്ചക്കുറവ്. ജനന സമയത്തുള്ള തൂക്കക്കുറവ്, നേരത്തെയുള്ള പ്രസവം.
- ➡️ ശിശുവായിരിക്കുമ്പോഴുള്ള പോഷകാഹാരക്കുറവ്, ഉയർന്ന താപനിലയിലുള്ള പനി, തലയ്ക്കു ഏൽക്കുന്ന ക്ഷതങ്ങൾ.
- ➡️ എന്തെങ്കിലും വിഷ വാതകങ്ങളുമായോ ?വിഷ
പദാർത്ഥങ്ങളുമായോ ഉള്ള നിരന്തര സമ്പർക്കം. - ➡️ അടങ്ങിയിരിക്കാൻ ബുദ്ധിമുട്ട്, അമിതമായ ശാരീരിക ചലനങ്ങൾ , അമിതമായ സംസാരം ,പഠന കാര്യങ്ങളിലും മറ്റുകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, തുടങ്ങിയ ബിഹേവിയറൽ ഡിസോർഡേഴ്സ് ഉള്ള കുട്ടികൾ.
പഠന വൈകല്യം എങ്ങനെ തിരിച്ചറിയാം?
കുട്ടികൾ വളർച്ചഘട്ടത്തിൽ ആർജ്ജിച്ചെടുക്കുന്ന കഴിവുകൾക്കുണ്ടാവുന്ന കാലതാമസത്തിൽ തന്നെ ഇത്തരം പ്രവണത തിരിച്ചറിയാം. കുട്ടികളുമായി കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്ന രക്ഷിതാക്കൾക്കും അദ്യാപകർക്കുമാണ് പഠന വൈകല്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുക. കൂടാതെ പഠന വൈകല്യത്തെ തിരിച്ചറിയാൻ നിരവധി ടെസ്റ്റുകൾ ഇന്ന് നടത്തി വരുന്നുണ്ട്.
പഠന വൈകല്യം ഉള്ള കുട്ടികൾ കാണിക്കുന്ന ലക്ഷണങ്ങൾ.
- ➡️ സംസാരിക്കാനുള്ള കാലതാമസം. ചില വാക്കുകൾ ഉച്ചരിക്കാനുള്ള പ്രയാസം.
- ➡️ അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാനുള്ള പ്രയാസം.
- ➡️ അക്ഷരങ്ങൾ കേട്ട് എഴുതാനുള്ള പ്രയാസം.
- ➡️ ഒരേ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രയാസം.
- ➡️ ഒരേ രീതിയിൽ ഉച്ചാരണം വരുന്ന വാക്കുകളും അക്ഷരങ്ങളും വേർതിരിച്ചറിയുന്നതിനുള്ള പ്രയാസം.
- ➡️ വായിക്കുന്നതിനുള്ള പ്റയാസം.
- ➡️ ശബ്ദം കേട്ട് അക്ഷരങ്ങളെയും വാക്കുകളെയും തിരിച്ചറിയുന്നതിനുള്ള ബുദ്ധിമുട്ട് .
- ➡️ അക്ഷരങ്ങൾ ഇടം വലം തിരിച്ചെഴുതുക.
- ➡️ ഷിർട്ടിന്റെ ബട്ടൺസ് ഇടുന്നതു പഠിക്കുന്നതിനും ഷൂ ലെയ്സ് കെട്ടുന്നത് പഠിക്കുന്നതിനുമുള്ള കാലതാമസം.
- ➡️ ശരിയായ ചിന്നഹങ്ങൾ ഉപയോഗിച്ച് എഴുതുന്നതിനുള്ള പ്രയാസം.
- ➡️ ഓർമക്കുറവ്.
- ➡️ പെട്ടെന്ന് വീണുപോവുക,സാധനങ്ങൾ തട്ടി താഴെ ഇടുക. ചലനങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുക.
- ➡️ സമയം നോക്കുന്നതിലും മനസ്സിലാകുന്നതിലുമുള്ള ബുദ്ധിമുട്ട്.
- ➡️ സാധങ്ങൾ അടുക്കി പെറുക്കി വെക്കുന്നതിലുള്ള പ്രയാസം.
- ➡️ ഗണിത ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുന്നതിനുള്ള പ്രയാസം.
- ➡️ വളരെ മോശമായ കയ്യക്ഷരം.
ഇനി എന്താണ് ചെയ്യേണ്ടത്?
പഠന വൈകല്യത്തെ എത്രയും പെട്ടന്ന് തിരിച്ചറിയാൻ സാധിച്ചാൽ അത്രയും ചികിത്സയും പരിശീലനങ്ങളും ഫലപ്രദമാകാൻ സാധിക്കുന്നതാണ് . പഠനവൈകല്യം നേരിടുന്ന കുട്ടികളെ പ്രത്യേകം കൗൺസിലിംഗിന് വിദേയമാക്കി ഫലപ്രദമായ ടെസ്റ്റുകളുടെ സഹായത്താൽ അവർ നേരിടുന്ന പഠനവൈകല്യം ഏതു താരത്തിലുള്ളതാണെന്നും ഏതൊക്കെ മേഖലകളിലാണ് അവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് എന്ന് കണ്ടെത്തി ആ മേഖലകളിൽ അവർക്കു പ്രത്യകം പരിശീലനങ്ങളും മോട്ടിവേഷനും നൽകുന്നു.നിരന്തരമയുള്ള പരിശീലനങ്ങൾ വഴി കുട്ടികളെ അവരുടെ പഠന വിഷയങ്ങളിൽ സ്വയം പര്യാപ്തരാക്കി മാറ്റുന്നു. പഠന വൈകല്യത്തെ നിന്നും കുട്ടികളെ മുന്നോട്ട് കൊണ്ടുവരുന്നതിന് രക്ഷിതാക്കളുടെ പങ്ക് വിലമതിക്കാനാവാത്തത് കൊണ്ടുതന്നെ രക്ഷിതാക്കളെയും പ്രത്യേകം കൗൺസിലിംഗിന് വിദേയമാകുന്നു.

Dr Basil Homeo Hospital
Dr. Basil’s Homeo Hospital, recognized as the Best Homeopathy Hospital in India, provides holistic healing through the power of Homeopathy. Furthermore, with years of expertise and a personalized approach, we have successfully treated chronic and acute conditions, helping thousands regain health and vitality.