ഇന്ന് നിരവധി പേർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രയാസമാണ് ഫിഷർ അഥവാ മലദ്വാരത്തിലെ വിള്ളൽ. കടുത്തവേദന, മലം പോകുമ്പോൾ ഉള്ള ബ്ലീഡിങ്, മലം പോവാൻ ഉള്ള പ്രയാസം, മലം പോയി കഴിഞ്ഞാൽ മണിക്കൂറുകളോളം ഉള്ള കടച്ചിൽ, മലദ്വാരത്തിന് ചുറ്റുമുള്ളചൊറിച്ചിൽ, അവിടം ചുവന്ന നിറം ആവൽ, തടിപ്പ്, മുറിപ്പാട് എന്നിവയെല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ
ഭൂരിഭാഗം ആളുകളും ഇത് പൈൽസ് അഥവാ മൂലക്കുരു എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്താറുള്ളത്. ചിലരെങ്കിലും വേദനയുടെ കാഠിന്യം കാരണം ഇത് ക്യാൻസർ ആണോ എന്ന് സംശയിച്ചു പോകാറുണ്ട്. പലർക്കും ഇത് തുറന്നുപറയാനും ഡോക്ടറോട് ചോദിക്കാനും മടിയാണ് എന്നതിനാൽ ഈ രോഗം വീട്ടിലിരുന്നുതന്നെ തിരിച്ചറിയുന്നതിനും പരമാവധി ഈ രോഗം വരാതെ വീട്ടിലിരുന്ന് മാറ്റുന്നതിനും ഏറെ പ്രാധാന്യമുണ്ട്.
എന്തുകൊണ്ടെന്നറിയില്ല പൈൽസ്, ഫിഷർ തുടങ്ങിയ രോഗങ്ങൾ വരികയാണെങ്കിൽ ആളുകൾ ആശുപത്രിയിൽ വരാനും ഡോക്ടറോട് പറയാനും മടിക്കാറുണ്ട്. അതുകൊണ്ടുതന്നെ വളരെ ലളിതമായി ചികിത്സിച്ച് മാറ്റാവുന്ന ഈ രോഗങ്ങൾ പിന്നീട് ഗൗരവകരമായി മാറാറുണ്ട്. ആകയാൽ ഈ രോഗത്തെ പറ്റിയുള്ള ശരിയായ അവബോധം അനിവാര്യമാണ്
മലദ്വാരത്തിലെ അവസാനഭാഗത്ത് ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾ ആണ് ഫിഷർ എന്നു പറയുന്നത്. ഇതുകാരണം മലം പോകുവാൻ പ്രയാസം ഉണ്ടാകുകയും മലം പോകുമ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യും. രക്തസ്രാവം, കടച്ചിൽ, ചൊറിച്ചിൽ എന്നിവയും അനുഭവപ്പെടാറുണ്ട്. ഇതിൻറെ വേദന മലം പോയിക്കഴിഞ്ഞ് മണിക്കൂറുകളോളം നീണ്ടു നിൽക്കാറുമുണ്ട്.
ശരിയായ ശോധന ഇല്ലാത്തതിൻറെ പേരിൽ മലം കുറക്കുകയും മലദ്വാരത്തിലെ അവസാനഭാഗം പൊട്ടുകയും ചെയ്യുന്നത് കൊണ്ടാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്. ആയതിനാൽ മലശോധന ശരിയാക്കുന്നതിനു വേണ്ടി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്താൽ ഇതിനെ വരുതിയിലാക്കാൻ കഴിയും
വീട്ടിലിരുന്ന് ചെയ്യാവുന്ന 10 കാര്യങ്ങൾ
- പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
- നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, രാഗി ഓട്സ്,വ്, സാലഡുകൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- വെള്ളം പരമാവധി കുടിക്കുക
- നേരത്തെ കിടന്നുറങ്ങി നേരത്തെ എണീക്കുക
- പ്രഭാതസവാരി ശീലമാക്കുക
- വ്യായാമം നന്നായി ചെയ്യുക
- ശരീരത്തിൽ സൂര്യപ്രകാശം ആവശ്യത്തിന് തട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
- രാത്രി കിടക്കുമ്പോഴും രാവിലെ എണീറ്റ ഉടനെയും ഓരോ ഗ്ലാസ് വെള്ളം കുടി ശീലമാക്കുക
- മലം ഉറക്കാൻ ഇടയാകുന്ന കൃത്രിമ ഭക്ഷണം, കോഴി ഇറച്ചി, എണ്ണ ഭക്ഷണം എന്നിവ പരമാവധി നിയന്ത്രിക്കുക
- ടെൻഷൻ ഉറക്കമില്ലായ്മ എന്നിവ പരമാവധി ഒഴിവാക്കുക
വീട്ടിലിരുന്ന് വേദന കുറക്കാൻ ഒരു കിടിലൻ വഴി!!
ഫിഷർ എന്ന രോഗത്തിൻറെ വേദന, ബ്ലീഡിങ്, ചൊറിച്ചിൽ, മലബന്ധം എന്നിവ ഒഴിവാക്കുന്നതിന് sitz Bath എന്ന മെത്തേഡ് വളരെ ഫലപ്രദമാണ്
എന്താണ് വേദന കുറക്കുന്ന Sitz Bath?
ഒരു വട്ട പാത്രത്തിന് മുക്കാൽഭാഗം ഇളം ചൂട് വെള്ളം എടുക്കുക. അതിലേക്ക് രണ്ട് സ്പൂൺ കല്ലുപ്പ് ഇടുക. തുടർന്ന് ചൂട് പാകമാണ് എന്ന് ഉറപ്പാക്കിയ ശേഷം മലദ്വാരം മൂടുന്ന വിധത്തിൽ അതിൽ ഇരിക്കുക. അവിടെയുള്ള അണുബാധ മാറുന്നതിനും മലബന്ധം കുറയുന്നതിനും മുറിവുണങ്ങി ബ്ലീഡിങ്ങും വേദനയും ഇല്ലാതാകുന്നതിനും ഇത് ഏറെ ഫലപ്രദമാണ്. ദിവസവും മൂന്നു പ്രാവശ്യം 10 മിനുട്ട് വീതം ഇപ്രകാരം ഇരിക്കുകയാണെങ്കിൽ ദിവസങ്ങൾ കൊണ്ടുതന്നെ വേദന മാറി കിട്ടും.
ഓപ്പറേഷൻ ഒഴിവാക്കാൻ പറ്റുമോ?
തീർച്ചയായും. ഫിഷർ, മൂലക്കുരു തുടങ്ങിയ രോഗങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ ചികിത്സിക്കുകയാണെങ്കിൽ ഓപ്പറേഷൻ ഒഴിവാക്കാൻ പറ്റും. മലബന്ധം കുറച്ച് വേദന ഇല്ലാതെയാക്കി വേദനയിൽ നിന്ന് ആശ്വാസം നൽകുക എന്നതാണ് ആണ് ഇതിൽ ഏറ്റവും പ്രധാനം
ഹോമിയോപ്പതി ചികിത്സ
ഫിഷർ രോഗത്തിന് ഫലപ്രദമായ ഹോമിയോപ്പതി ചികിത്സ ലഭ്യമാണ്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾ പഠിച്ചു കൊണ്ടാണ് ഹോമിയോ ചികിത്സ ചെയ്യുന്നത്. എന്താണ് രോഗിക്ക് ഈ രോഗം വരാനുള്ള കാരണം എന്ന് ആദ്യം കണ്ടെത്തുകയും അത് നിവാരണം ചെയ്യുന്നതിനുള്ള ഉള്ള മരുന്ന്, ഭക്ഷണം, വ്യായാമം എന്നിവ നിർദ്ദേശിക്കുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിലെ സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും രോഗശമനം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ മരുന്നുകൾ നിർദേശിക്കുന്നു. ഹോമിയോ ചികിത്സകൊണ്ട് ഉണ്ട് ഓപ്പറേഷൻ നിർദ്ദേശിക്കപ്പെട്ട രോഗികൾക്ക് ഓപ്പറേഷൻ ഒഴിവാക്കാൻ സഹായകരമായിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്