അടുക്കളയിൽ മിക്കപ്പോഴും ഉണ്ടാകുന്ന പ്രശ്നമാണ് പൊള്ളൽ. ആവി കൊണ്ടുള്ള പൊള്ളൽ, തീ കൊണ്ടുള്ള പൊള്ളൽ, തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളൽ എന്നിങ്ങനെ നാലു തരത്തിലാണ് ഇത് സംഭവിക്കുന്നത്. 1.പൊള്ളൽ ഏറ്റയാളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. 2. പൊള്ളിയ ഭാഗം വെള്ളം കൊണ്ട് നന്നായി കഴുകുക,20 മിനുട്ട് എങ്കിലും ഇങ്ങനെ ചെയ്യണം 3. പൊള്ളലിനു ശേഷമുണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്. ഇത് അണുബാധ ഉണ്ടാക്കും 4. പൊള്ളൽ ഗുരുതരമാണെകിൽ ഉടൻ വൈദ്യസഹായം തേടുക. ചെയ്യരുത് : പൊള്ളിയ ഭാഗത്തു തേൻ പേസ്റ്റ് എന്നിവ പുരട്ടുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഇത് പഴുപ്പ്, അണു ബാധ എന്നിവ വരാൻ കാരണമാകും. ഡോക്ടർ നിർദ്ദേശിക്കുന്ന ഓയിൻട്മെന്റ് മാത്രം ഉപയോഗിക്കുക. പൊള്ളലിനെ 3 ആയി തരം തിരിച്ചിരിക്കുന്നു ഫസ്റ്റ് ഡിഗ്രി പൊള്ളൽ : ചർമത്തിൽ ചെറിയ നിറം മാറ്റം,തടിപ്പ് എന്നിവ ഉണ്ടാകുന്നു സെക്കന്റ് ഡിഗ്രി പൊള്ളൽ :തൊലിയുടെ പുറം പാളിയായ എപ്പിഡെർമിസ്നെ ബാധിക്കുന്നു. കുമിളകൾ ഉണ്ടാകുന്നു. വേദനയും പുകച്ചിൽ ഉണ്ടാകുന്നു. തേർഡ് ഡിഗ്രി പൊള്ളൽ :ഗുരുതരമാണ്. ചർമത്തിലെ നാഡികൾ, കോശങ്ങൾ, പേശികൾ എന്നിവയെ ബാധിക്കുന്നു. ഉടൻ വൈദ്യ സഹായം തേടണം. ചെറിയ പൊള്ളലുകൾക് ഹോമിയോ മരുന്നുകൾ ആയ കാന്താരിസ്, പിക്രിക് ആസിഡ്, അർട്ടിക്ക എന്നിവ ഫലപ്രദമാണ്