എൻഡോമെട്രിയോസിസ്

സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധമായ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ ആന്തരികാവരണമായ എൻഡോമെട്രിയം ഗർഭാശയത്തിന്റെ പുറത്ത് കാണുന്ന രോഗവസ്ഥയാണിത്.25% വന്ധ്യതക്കും കാരണമാകുന്ന എൻടോമെട്രിയോസിസ് കൂടുതലായും 20-40 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കാണപ്പെടുന്നത്.

അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം, കുടൽ, ഹൃദായവരണം, ശ്വാസകോശാവരണം,ഗർഭാശയത്തിന് ബലം നൽകുന്ന പേശികൾ , മൂത്രാശയത്തിന്റെ അകത്തോ പുറത്തോ ഒക്കെ ഇത് കാണപ്പെടാം .വളരെ അപൂർവമായിട്ട് തലച്ചോറിലും ഈ എൻടോമെട്രിയൽ കോശങ്ങൾ കാണാറുണ്ട് .ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന പങ്കു വഹിക്കുന്നുണ്ട്.

എൻഡോമെട്രിയോസിസ് ഉണ്ടാകാനുള്ള കാരണം എന്താണ്?

ഈ രോഗം ഉണ്ടാകുന്നതിന് കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. എങ്കിലും സാധ്യതയുള്ള കാരണങ്ങൾ ഇവയാണ്:

• പിൻ വലിയുന്ന ആർത്തവം :ആർത്തവ ചക്രത്തിനിടെ ചില കലകൾ ഫല്ലോപിയൻ നാളികകളിലോടെ മറ്റു സ്ഥലങ്ങളിലേക്ക് വീഴും.
•ജനിതക കാരണങ്ങൾ :കുടുംബത്തിൽ എൻഡോമെട്രിയോസിസ് കാണപ്പെടാൻ വിവിധ ജീനുകളും പാരിസ്ഥിക ഘടകങ്ങളും പങ്കു വഹിക്കുന്നു.
•രോഗപ്രതിരോധശേഷിക്കുറവ്.
•ഈസ്ട്രജൻ ഹോർമോൺ

ആർത്തവ ചക്രത്തിലെ ഹോർമോൺ മാറ്റങ്ങൾ ക്രമം തെറ്റിയ എൻഡോമെട്രിയൽ കലകളെ ബാധിക്കുന്നു.ഈ കലകൾ വളരുകയും കഠിനമാകുകയും പൊട്ടിപ്പോകുകയും ചെയ്യുമെന്നതാണ് ഇതിന് കാരണം.വർഷങ്ങൾ കഴിയുമ്പോൾ ഈ കലകൾ മുറിഞ്ഞു തൂങ്ങുകയും ഒരിടത്തേക്കും നീങ്ങാനാകാതെ കുടുങ്ങുകയും ചെയ്യും. ഇങ്ങനെ കുടുങ്ങിയ കലകൾ അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയും തഴമ്പ് ഉണ്ടാകുകയും ചെയ്യുന്നു

രോഗലക്ഷണങ്ങൾ

ഗർഭാശയത്തിന്റെ ആന്തരികാവരണമായ എൻഡോമെട്റിയം എവിടെയെല്ലാമാണ് സ്ഥാനം തെറ്റിയിരിക്കുന്നത് എന്നതിനനുസരിച്ചാണ് വിവിധതരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.
കഠിനമായ വേദനയോടു കൂടിയ ആർത്തവം, അടിവയറ്റിൽ വേദന, നടുവു വേദന, വയറു വീർക്കുക, വന്ധ്യത, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴോ അതിന് ശേഷമോ ഉള്ള വേദന തുടങ്ങിയവയാണു എൻഡോമെട്രിയോസിസിന്റെ രോഗലക്ഷണങ്ങളായി സാധാരണ സ്ത്രീകളിൽ കാണുന്നത്.ചില രോഗികളിൽ വേദന തുടയിലേക്കും ചിലരിൽ ക്ഷീണവും അനുഭവപ്പെടാറുണ്ട്.
അടിവയറ്റിലെ വേദന ആർത്തവമുറയുടെ കുറച്ചു ദിവസം മുന്നെ തുടങ്ങുകയും ബ്ലീഡിങ് സമയത്ത് സഹിക്കാൻ കഴിയാത്തതുമായിരിക്കും. ചിലർക്ക് ആർത്തവം കഴിഞ്ഞാലും 5-6 ദിവസം ഈ വേദന നിലനിൽക്കും. വൻകുടലിന്റെ അഗ്രഭാഗത്താണ് അസുഖം ഉള്ളതെങ്കിൽ മലം പോകുമ്പോഴും ബ്ലീഡിങ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മൂലക്കുരു ആയിട്ടും തെറ്റിധരിക്കാറുണ്ട്.

രോഗത്തെ തിരിച്ചറിയുന്നതെങ്ങനെ :

ആർ‌ത്തവത്തോടനുബന്ധിച്ചുള്ള അസ്വസ്ഥതകൾക്കു സമാനമാണ് എൻഡോമെട്രിയോസിസിന്റെ രോഗലക്ഷണങ്ങളും. രോഗം തിരിച്ചറിയാനും കൃത്യമായ ചികിത്സയെടുക്കാനും താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെ. ശാരീരിക പരിശോധന, അൾട്രാ സൗണ്ട് സ്കാൻ, സിടി– എംആർഐ സ്കാൻ തുടങ്ങിയ മാർഗങ്ങളിലൂടെ എൻഡോമെട്രിയോസിസ് കണ്ടെത്താൻ കഴിയും. എന്നാൽ ലാപ്രോസ്കോപി പരിശോധനയാണു രോഗം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗമായി കണക്കാക്കുന്നത്. ഒരു ചെറിയ താക്കോൽദ്വാര ശസ്ത്രക്രിയയക്കു സമാനമാണ് ഈ പരിശോധന.

ചികിത്സ

രോഗിയിലെ ലക്ഷണങ്ങൾ,പ്രായം, പ്രത്യുല്പാദന താല്പര്യങ്ങൾ എന്നിവ കണക്കിലെടുത്തു വേണം ഒരു സ്ത്രീയുടെ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ.
വന്ധ്യതയുടെ കാര്യത്തിൽ യുവതികളിലും രോഗം നേരത്തെ കണ്ടെത്തിയവരിലും ലാപ്രോസ്കോപ്പി ചെയ്യാവുന്നതാണ്.കൂടുതൽ അണ്ഠം ഉൽപ്പാദിക്കുന്നതിനുള്ള മരുന്ന് കഴിക്കാവുന്നതാണ്.ഇത് ഗർഭധരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഹോമിയോപതിയിൽ വളരെ ഫലപ്രദമായ ചികിത്സ ഈ രോഗത്തിനുണ്ട്.
മരുന്ന് കഴിക്കുന്നതിനൊപ്പം സ്ഥിരമായിട്ടുള്ള വ്യായാമം കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായിട്ട് വണ്ണം കൂടുന്നത് തടയുകയും ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുകയും വേണം.

ഡോ : സൗദ ഷിറിൻ. കെ
ഡോ : ബാസിൽ ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട്
മലപ്പുറം ജില്ല
9846583621