Pcod മാറാൻ ഈ ഭക്ഷണങ്ങൾ മാത്രം കഴിച്ചാൽ മതി!!

ഇന്ന് ഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൊന്നാണ്  പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം(PCOS ).ഒരു വീട്ടിൽ ഒരാൾക്ക് എന്ന തോതിൽ ഈ രോഗം വർധിച്ചു വന്നിരിക്കുന്നു .കൗമാരം മുതൽ 40 വയസ് വരെയുള്ള സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത് .

എന്താണ് PCOS ?
സ്ത്രീകളിലെ അണ്ഡാശയങ്ങളിൽ ചെറു കുമിളകൾ നിറഞ്ഞുകാണുന്നതു കൊണ്ടാണ് ഇതിനെ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നു വിശേഷിപ്പിക്കുന്നത്.പുരുഷ ഹോർമോൺ ആയ ആൻഡ്രോജൻ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും, സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ അളവ് കുറയുകയും ചെയ്യുന്നതിന്റെ ഫലമായിട്ടാണ് അണ്ഡകോശങ്ങൾ പൂർണ വളർച്ചയിൽ എത്താതെ കുമിളകളായി നിറയുന്നത് .അനന്തരം ഹോർമോൺ വ്യതിയാനങ്ങൾ കാരണം നിരവധി ലക്ഷണങ്ങളാണു ശരീരം പ്രകടപ്പിക്കുന്നത് .

കാരണങ്ങൾ എന്തെല്ലാം ?
മാറുന്ന ജീവിത ശൈലികളും ആഹാര രീതിയുമാണ് ഈ രോഗാവസ്ഥയെ ഇത്രയേറെ വ്യാപിപ്പിക്കുന്നത് .ചിലരിൽ പല ഹോർമോൺ രോഗങ്ങളുടെ ഭാഗമായിട്ടും PCOS കണ്ടുവരുന്നുണ്ട് .മറ്റു ചിലർക്ക്‌ ജനിതക കാരണങ്ങൾ കൊണ്ടും വരാം .

ലക്ഷങ്ങൾ എന്തെല്ലാം ?
മിക്ക ആളുകളും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കു മാത്രമായിട്ടാവും ഡോക്ടറെ കാണാൻ വരുന്നത് .പീരീഡ് തീരെ ഇല്ലാത്ത അവസ്ഥ ,അമിതമായ ബ്ലീഡിങ് ,ആർത്തവ സമയത്തെ അമിതമായ വേദന തുടങ്ങീ നിരവധി ലക്ഷണങ്ങൾ കാണാറുണ്ട് .
വിവാഹാനന്തരം മാസക്കുളി ഉണ്ടെങ്കിലും ഗർഭധാരണം നടക്കുന്നില്ല എന്ന പരാതിയുമായി എത്തിയവരിലും വില്ലൻ PCOS തന്നെയാവും .ഓവുലേഷൻ കൃത്യമായി നടക്കാത്തതാണ് ഇവിടെ ഉള്ള അടിസ്ഥാന കാരണം .
PCOS ഉള്ള സ്ത്രീകൾക് മധുരത്തിനോടും ചോറിനോടും കൂടുതൽ താല്പര്യം കാണാം .പക്ഷേ ഭക്ഷണം കഴിക്കുന്നതിനനുസരിച്ചുള്ള ഊർജം ശരീരത്തിൽ ഉണ്ടാവുകയും ഇല്ല .ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയാണ് ഇതിനു പ്രധാന കാരണം .ആയതിനാൽ തന്നെ മധ്യവയസ്‌കരിൽ അമിതവണ്ണം ,ഉയർന്ന രക്ത സമ്മർദ്ദം ,ഉയർന്ന കൊളസ്ട്രോൾ ,തൈറോയ്ഡ് പ്രശ്നങ്ങൾ ,ഡയബറ്റീസ്‌ എന്നിവയും ഇതോടൊപ്പം കണ്ടു വരുന്നു .
പെൺകുട്ടികളിൽ മുടി കൊഴിച്ചിൽ,മുഖക്കുരു ,കഴുത്തിന് പിറകിൽ കറുപ്പ് നിറം ,വയറു ചാടുക ,ശബ്ദവ്യത്യസം വരിക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും കാണാം .

കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ
മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളോടൊപ്പം,രക്തത്തിലുള്ള FSH ,LH ,PROLACTIN, ESTROGEN ,TESTOSTRONE എന്നീ ഹോർമോണുകളുടെ അളവ് നോക്കിയും ,അൾട്രാസൗണ്ട് സ്കാനിംഗ് വഴിയും ഈ രോഗാവസ്ഥ നിർണയിക്കാവുന്നതാണ് .

PCOD ക്‌ ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്
ഹോമിയോപ്പതിയിൽ ഒരു വ്യക്തിയുടെ മനസികവും ശാരീരികവുമായ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ള ഒരു ഹോളിസ്റ്റിക് ചികിത്സ രീതിയാണ് അവലംബിക്കുന്നത് .കൂടാതെ PCOS എന്ന രോഗാവസ്ഥ ഓരോ രോഗിയിലും വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്‌ .ആയതിനാൽ തന്നെ ഓരോ രോഗിയുടെയും രോഗാവസ്ഥ പരിഗണിച്ചുകൊണ്ടാണ് മരുന്ന് നിർദേശിക്കാറുള്ളത്‌ .എല്ലാവർകും ഒരേ മെഡിസിൻ ആയിക്കൊള്ളണമെന്നില്ല.തികചും പ്രകൃതിദത്തമായ രീതിയിലുള്ള മരുന്നുകളായതിനാൽ തന്നെ യാതൊരു പാർശ്വഫലങ്ങളും ഉണ്ടകുന്നില്ല താനും .

ഭക്ഷണത്തിൽ ശ്രേദ്ധിക്കേണ്ടവ
അമിത വണ്ണം കുറക്കാൻ സഹായിക്കുന്ന ഭക്ഷണക്രമം സ്വീകരിക്കുകയാണ് രോഗികൾ ചെയ്യേണ്ടത് . കലോറി കുറഞ്ഞ പഴവർഗ്ഗങ്ങൾ,സാലഡുകൾ എന്നിവ ഇടനേരങ്ങളിൽ നല്ലതാണ് .
അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കുറച്ചുകൊണ്ട് പകരം പ്രോടീൻ കൂടുതലുള്ള ഭക്ഷണങ്ങളായ പയറുവർഗങ്ങൾ,കൊഴുപ്പു കുറഞ്ഞ പാൽ ,മീൻ ,മുട്ട ,സോയ ,നട്സ് എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപെടുത്തുക .
ഓട്സ് ,ക്യാരറ്റ്‌, ഇലക്കറികൾ എന്നിവ ധാരാളം കഴിക്കുക .
ധാരാളം വെള്ളം കുടിക്കുക .
തവിട് കൂടിയതും, നാരുകൾ അടങ്ങിയതുമായ ബാർലി ,ബജ്റ ,രാഗി ,ചോളം ,തവിടുള്ള കുത്തരി എന്നിവ ഉപയോഗിക്കുക .
ഒഴിവാക്കേണ്ടവ
പഞ്ചസാര ,പായ്‌ക് ചെയ്ത ഭക്ഷണങ്ങൾ ,ഫാസ്റ്റ്‌ഫുഡ് ,മൈദ, ഫ്രൂട്ട് ജ്യൂസ് ,ഗ്യാസ് നിറച്ച പാനീയങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ് .
വ്യയാമം
പതിവായി ചെയ്യുന്ന വ്യായാമങ്ങൾ പ്രത്യേകിച്ച് കാർഡിയോ പോലുള്ളവ ചെയ്യുന്നത് ശരീരത്തിലെ കൊളസ്റ്റെറോൾ നില കുറക്കാനും , ഹോർമോമോണുകളുടെ സന്തുലിതമായ പ്രവർത്തനങ്ങൾക്കും സഹായിക്കുന്നു .

PCOS എന്ന രോഗാവസ്ഥ നിർണയിച്ചു കഴിഞ്ഞാൽ ഒരു ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടുകയും , ശരിയായ ആഹാര രീതി യും വ്യായാമവും പിന്തുടരുകയും ചെയ്‌താൽ ഈ രോഗാവസ്ഥയെ നമുക്ക് പൂർണമായി മാറ്റിയെടുക്കാവുന്നതാണ് .

Dr shahla CH
Dr.Basil’s homeo hospital
Pandikkad, Malappuram.