അരിമ്പാറ(warts)
അധികമായി ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും അരിമ്പാറ അതുണ്ടാക്കുന്ന അല്ലെങ്കിൽ അതുകൊണ്ടുണ്ടാവുന്ന അസ്വസ്ഥത വലുതാണ് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് അരിമ്പാറ അതുപോലെതന്നെ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കാണപ്പെടാറുണ്ട്,അരിമ്പാറ കൊണ്ടുണ്ടാവുന്ന അഭംഗി, ഒരു സ്ഥലത്തു നിന്നും ശരീരത്തിന് പല ഭാഗങ്ങളിലേക്ക് പകരുകയും, എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ,ചില സമയങ്ങൾ അനുഭവപ്പെടുന്ന അസഹ്യമായ വേദന ഇതൊക്കെയാണ് പലരിലും അറിമ്പാറ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകൾ
HPV ഹ്യൂമൻ പാപ്പിലോമ വൈറസ് ഇനത്തിൽപ്പെട്ട ഒരു വൈറസാണ് അരിമ്പാറക്ക് കാരണം , അരിമ്പാറയുടെ സൈസ് ഷേപ്പ് കാണപ്പെടുന്ന സ്ഥലം എന്നിവ ഏത് ഇനത്തിൽപ്പെട്ട വൈറസ് ആണ് എന്ന് അനുസരിച്ചിരിക്കും ,തണ്ട കയ്യിലും ുഖത്ത് ജനനേന്ദ്രിയങ്ങളിൽ ണ് അരിമ്പാറ കണ്ടുവരുന്നത് ,വൈറസ് അണുബാധ ഉണ്ടായ ഒരാളിൽ ചർമത്തിലെ കോശങ്ങൾ പെട്ടെന്ന് ഇരട്ടി ആവുകയും അത് ശരീരത്തിൽ നിന്നും പുറത്തോട്ട് വളർന്ന് വരികയും ചെയ്യുന്നു ഈ രീതിയിലാണ് അരിമ്പാറ കാണപ്പെടുന്നത് അരിമ്പാറയുടെ എണ്ണത്തിൽ പെട്ടെന്ന് ക്രമാതീതമായ വളർച്ച ഉണ്ടാവുകയും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അത് പരസ്പര സ്പർശത്തിലൂടെ പകരുകയും ചെയ്യും രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് ഇൻഫെക്ഷൻ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതയുണ്ട് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും അരിമ്പാറ കൊണ്ട് ഉണ്ടാവുന്നില്ല എങ്കിലും നാം ശ്രദ്ധിക്കേണ്ടതും എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ട തുമായ സന്ദർഭങ്ങൾ ഉണ്ട്
• അരിമ്പാറ പൊട്ടുകയോ പൊട്ടിക്കുകയോ ചെയ്യുകയും അതിൽനിന്നും ബ്ലീഡിങ് ഉണ്ടാവുകയും വൈറസ് ഇന്ഫെക്ഷന് പുറമേ ബാക്റ്റീരിയൽ ഇൻഫെക്ഷൻ കൂടിയാകുമ്പോൾ കഅത് അരിമ്പാറയുടെ തി വ്രത വർധി പ്പിക്കുകയും ഭേദമാവാൻ സമയം എടുക്കുക ചെയ്യും
• അരിമ്പാറയിൽ വേദനയും നിറവ്യത്യാസവും ഉണ്ടാകുമ്പോൾ പ്രതേക പരിഗണനയും ശുശ്രൂ യും നൽകണം
• ജനനേന്ദ്രിയങ്ങളിൽ ഉണ്ടാകുന്ന അരിമ്പാറ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതും മാറ്റി എടുക്കേണ്ടതുമാണ് , ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതിനും സ്ത്രീകളിൽ സർവിക്കൽ ക്യാൻസറിനും ഇടയാക്കിയേക്കാം
• വൈറൽ ഇൻഫെക്ഷൻ ആയതുകൊണ്ട് തന്നെ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധ പുലർത്തണം
ഒരു പാട് പോലും ഇല്ലാതെ തന്നെ മാറ്റിയെടുക്കാവുന്ന ഒരു അസുഖമാണ് അരിമ്പാറ

പാലുണ്ണി (molluscum contagiosum)
ഒട്ടുമിക്ക ആളുകൾക്കും വളരെ പരിചിതമായ ഉള്ള ഒന്നാണ് പാലുണ്ണി സാധാരണ കുഞ്ഞുങ്ങളിൽ ആണ് കാണാറ് ഒന്നു മുതൽ 10 വയസ്സുവരെയുള്ള കുട്ടികളിലാണ് സാധാരണ പാലുണ്ണി കണ്ടുവരുന്നത് കാഴ്ചയിൽ അരിമ്പാറ പോലെ ശരീരത്തിൽ നിന്നും പുറത്തോട്ട് ഉള്ള വളർച്ച പോലെ ഇരിക്കുമെങ്കിലും അതിൻറെ രൂപത്തിലും ഭാവത്തിലും ഘടനയിലും നല്ല വ്യത്യാസമുണ്ട് രണ്ടും വൈറസ് ഇൻഫെക്ഷൻ ആണ് molluscum contagiosum virus ഗ്രൂപ്പിൽ പെട്ട ഒന്നാണ് പാലുണ്ണിക്ക് കാരണം , സാധാരണഗതിയിൽ കുഞ്ഞുങ്ങളിൽ ഒന്നോരണ്ടോ അല്ലെങ്കിൽ ഒരു കൂട്ടം ആയിട്ടോ മുഖത്ത് കഴുത്തിലെ വയറിലെ ആയിട്ടാണ് പാലുണ്ണി കാണപ്പെടുന്നത് അരിമ്പാറ പോലെ തന്നെ പ്രതിരോധശേഷി കുറഞ്ഞവരിൽ ആണ് ഈ വൈറസ് അണുബാധ പെട്ടെന്ന് നടക്കുന്നത് വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം മൂന്ന് മുതൽ ഏഴ് ആഴ്ചയ്ക്ക് ശേഷം ആയിരിക്കും അതിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത് കൊച്ചുകുട്ടികളിൽ മുലപ്പാൽ വീഴുന്നിടത്ത് പാലുണ്ണി ഉണ്ടാകും എന്നുള്ളത് ഒരു തെറ്റായ അവകാശവാദമാണ് പാലുണ്ണി എന്നത് ഒരു വൈറസ് ഇൻഫെക്ഷൻ ആയത് കൊണ്ട് തന്നെ
ശരീരത്തിൻറെ പലഭാഗങ്ങളിൽ എത്തപ്പെടുകയും ഒരു കുഞ്ഞു നിന്നും മറ്റൊരു കുഞ്ഞിലേക്ക് അല്ലെങ്കിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സ്പർശനത്തിലൂടെ വളരെ പെട്ടെന്ന് പകരുകയും ചെയ്യും, വെളുത്ത അല്ലെങ്കിൽ ചുവന്ന നിറത്തിൽ വട്ടത്തിൽ ഉള്ളിൽ വെള്ളം പോലെയോ അല്ലെങ്കിൽ ചുമന്ന ബ്ലഡ് നിറത്തിലുള്ള ദ്രാവകം ഉണ്ടായിരിക്കും സാധാരണഗതിയിൽ പത്ത് ദിവസം മുതൽ രണ്ടുമാസത്തിനുള്ളിൽ പാലുണ്ണി തനിയെ മാറുന്നതാണ് അത് പൊട്ടിക്കുന്ന തോടൊപ്പം അതിലുള്ള ദ്രാവകം പടരുന്ന സ്ഥലങ്ങളിൽ വൈറൽ ഇൻഫെക്ഷൻ വീണ്ടും ഉണ്ടാകാനും പൊട്ടിയ സ്ഥലങ്ങളിൽ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉണ്ടാവുകയും അത് പാലുണ്ണി സുഖപ്പെടാൻ താമസം എടുക്കുകയും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുകയും , മനപ്പൂർവ്വം കൈകൊണ്ട് പൊട്ടി ക്കാതിരിക്കുകയും പൊട്ടിക്കഴിഞ്ഞാൽ അത് നല്ലപോലെ വൃത്തിയാക്കാനും പ്രത്യേകം ശ്രദ്ധിക്കണം

Skin tag

ഇവയിൽനിന്നെല്ലാം വ്യത്യസ്തമായി എന്നാൽ കാഴ്ചയിൽ ഒരു പോലെ ഇരിക്കുന്ന മറ്റൊന്നാണ് സ്കിൻ ടാഗ് ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുക യോ ശരീരത്തിലെ ഒരു ഭാഗത്തുനിന്നും മറ്റു ഭാഗങ്ങളിലേക്ക് പകരുകയും ചെയ്യില്ല ഇതൊരു വൈറസ് ബാക്ടീരിയ ഇൻഫക്ഷൻ അല്ല മറിച്ച് ശരീരത്തിലെ കെരാറ്റിൻ pigmentation കൂടുതലുള്ള സ്ഥലങ്ങളിൽ സ്കിന്നിൽ മടക്കുകൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ഫ്രിക്ഷൻ കാരണം രൂപപ്പെടുന്ന ഒരു സ്ട്രക്ചർ ആണ് സ്കിൻ ടാഗ് ചെറിയ നെട്ടോടു കൂടി തുടയിടുക്ക കഴുത്തിൽ കക്ഷത്തിൽ അതുപോലെതന്നെ ശരീരത്തിൻറെ പല മടക്കുകളിലും ഒരു ചെറിയ മുന്തിരിക്കുല പോലെ കാണപ്പെടുന്ന ബ്ലഡ് സർക്കുലേഷൻ എല്ലാം ഉള്ള ഒരു സ്ട്രക്ചർ ആണ് രക്തപ്രവാഹം ഉള്ളതുകൊണ്ടു തന്നെ അതിൽ പിടിച്ചു വലിക്കുകയോ മുറിച്ചു മാറ്റാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നല്ല വേദന അനുഭവപ്പെടാറുണ്ട് , പലകാരണങ്ങൾ കൊണ്ട് സ്കിൻ ടാഗ് ഉണ്ടാകാറുണ്ട് സാധാരണയായി അമിതവണ്ണമുള്ളവരിൽ കൊളസ്ട്രോൾ മെറ്റബോളിക് പ്രോബ്ലംസ് എന്നിവ ഉള്ളവരിലാണ് കാണപ്പെടുന്നത് അതുകൊണ്ടുതന്നെ പ്രീ ഡയബറ്റിക ആയിട്ട് ഉള്ളവരിലും കണ്ടുവരാറുണ്ട് ക്കും ഇക്കാരണങ്ങൾ ഉള്ളതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കുക ധാരാളം വെള്ളം കുടിക്കുക വറുത്തതും പൊരിച്ചതും ആയിട്ടുള്ള ജംഗ്ഫുഡ് ഒഴിവാക്കിയിട്ടും റെഡ്മീറ്റ് അളവ് കുറച്ചു കൊണ്ടും വൈറ്റമിൻ സി അടങ്ങിയിട്ടുള്ള നാരങ്ങ നെല്ലിക്ക പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക നല്ല വ്യായാമം ചെയ്യുക ഇവയിലൂടെ യൊക്കെ സ്കിൻ ടാഗ് ഇൻറെ വലുപ്പത്തിലും അളവിലും ചെറിയ തോതിൽ വ്യത്യാസം കണ്ടുവരാറുണ്ട്
പരിഹാരമാർഗ്ഗങ്ങൾ
മേൽപ്പറഞ്ഞവയിൽ അരിമ്പാറയും പാലുണ്ണിയും വൈറൽ ഇൻഫെക്ഷൻ ആയതുകൊണ്ട് തന്നെ അതിൻറെ വ്യാപനം തടയൽ അത്യാവശ്യമാണ് 60 ശതമാനം പേരിലും പ്രത്യേകിച്ച് മെഡിസിൻ കൂടാതെ തന്നെ സുഖപ്പെടുന്ന താണ് എന്നാൽ ചിലരിൽ പ്രത്യേകിച്ച് ഹോസ്പിറ്റൽ വർക്കേഴ്സ് ഹോട്ടൽ വർക്കേഴ്സ് ഏവിയേഷൻ വർക്കേഴ്സ് സലൂൺ വർക്കേഴ്സ് അതിൻറെ വ്യാപനവും അഭംഗിയും മാറ്റിയെടുക്കാൻ വളരെ ആവശ്യമായി വരുന്നു, നാടൻ വീട്ടുവൈദ്യം വഴിയും ചെറിയ സർജിക്കൽ റിമൂവൽ(cryotherapy,laser,minor surgery) വഴിയും സ്കിന്നിന് പുറത്തോട്ട് ഉള്ള വളർച്ചയെ ഇല്ലാതെയാക്കാം എന്നാൽ ശരീരത്തിൽ വൈറസ് നിലനിൽക്കുന്നതുകൊണ്ട് വീണ്ടും വീണ്ടും പുറത്തോട്ട് വളർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്, ഹോമിയോപ്പതിക് മെഡിസിൻ ലൂടെ അതിൻറെ വളർച്ചയും വ്യാപനവും പുനരാഗമന വും ഒരു പരിധിവരെ തടയാൻ സാധിക്കും

Dr.Basheera
Online consultant@drbasils homoeo hospital
Pandikkadu
pH: +919497217903