എൻഡോമെട്രിയോസിസ്

സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധമായ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ ആന്തരികാവരണമായ എൻഡോമെട്രിയം ഗർഭാശയത്തിന്റെ പുറത്ത് കാണുന്ന രോഗവസ്ഥയാണിത്. 25% വന്ധ്യതക്കും കാരണമാകുന്ന എൻടോമെട്രിയോസിസ് കൂടുതലായും 20-40 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കാണപ്പെടുന്നത്. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം, കുടൽ, ഹൃദായവരണം, ശ്വാസകോശാവരണം,ഗർഭാശയത്തിന് ബലം നൽകുന്ന പേശികൾ, മൂത്രാശയത്തിന്റെ അകത്തോ പുറത്തോ ഒക്കെ ഇത് കാണപ്പെടാം. വളരെ അപൂർവമായിട്ട് തലച്ചോറിലും ഈ എൻടോമെട്രിയൽ കോശങ്ങൾ കാണാറുണ്ട്. ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന പങ്കു വഹിക്കുന്നുണ്ട്. […]