ജീവിതത്തിൽ തലവേദന വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ മൈഗ്രൈൻ എന്ന തലവേദന അതിന്റെ പ്രത്യേകത കൊണ്ടും സാധാരണത്വം കൊണ്ടും രോഗിയെ വളരെ അധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇത് കൊടിഞ്ഞി, ചെന്നിക്കുത്ത് ഇങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു.
ലോകത്താകമാനം ഏഴിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തലവേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അതായത് ഏകദേശം 15% സ്ത്രീകളിലും 6% പുരുഷന്മാരിലും മൈഗ്രേൻ ഉണ്ടെന്നാണ് പഠനം.
മൈഗ്രേനിന്റെ പ്രധാന കാരണമായി പറയുന്നത് തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകളിൽ ഉണ്ടാകുന്ന സങ്കോചവികാസമാണ്. തലച്ചോറിൽ ശരിയായ രക്തചംക്രമണം ഇല്ലാതെ വരിക, മാനസിക പിരിമുറുക്കങ്ങൾ എന്നിവയൊക്കെ ചെന്നിക്കുത്തിന് കാരണമാകാം.

കാരണങ്ങൾ,
Trigger factors*(പ്രകോപനങ്ങൾ)

കാരണങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തമായിരിക്കും.
ചില രോഗികളിൽ തലവേദന ഉണ്ടാക്കുന്ന കാരണങ്ങൾ മറ്റു ചില രോഗികളിൽ പ്രശ്നമായി കാണാറില്ല.

1)ചില ഭക്ഷണസാധനങ്ങൾ
ഉദാഹരണം : നട്സ്, ചോക്ലേറ്റസ്,കാപ്പി, ഐസ്ക്രീം, വെണ്ണ, മസാല കൂടിയ ഭക്ഷണങ്ങൾ, ചില കോളകൾ
2)മാനസിക സമ്മർദം
3)പാരമ്പര്യം
4)ഉറക്കം ഒഴിയുക/അമിതമായ ഉറക്കം
5)തുടർച്ചയായി വെയിൽ കൊള്ളുക,
6)ചില പ്രത്യേക ഗന്ധം,
7)നിർജലീകരണം
8)മദ്യപാനം /പുകവലി
9)സ്ത്രീകളിൽ ആർത്തവത്തോട് അനുബന്ധിച്ച ദിവസങ്ങളിൽ
10)ഗർഭ നിരോധന ഗുളികകളുടെ ഉപയോഗം

*ലക്ഷണങ്ങൾ തലയുടെ ഏതെങ്കിലും ഒരു വശത്തു ശക്തമായ വേദന ആയോ അല്ലെങ്കിൽ തലയുടെ ഒരു വശത്തു നിന്ന് തുടങ്ങി ശേഷം തല മുഴുവൻ വ്യാപിക്കുന്ന രീതിയിൽ ഉള്ള വേദന ആയോ മൈഗ്രൈൻ അനുഭവപ്പടാം .

Classical migraine,:

ഇത് പല ഘട്ടങ്ങളിൽ ആയിട്ടാണ് വരുന്നത്. ഒന്നാം ഘട്ടത്തിൽ രോഗിക്ക് ക്ഷീണം അനുഭവപ്പെടുക, ദേഷ്യം വരുക, തളർച്ച ഇവ
ഉണ്ടാകാം. രണ്ടാം ഘട്ടത്തിൽ ചില രോഗികളിൽ കണ്ണിൽ വെളിച്ചം അടിക്കുന്നത്(aura) പോലെ തോന്നാം. അതിന് ശേഷം മൂന്നാം ഘട്ടത്തിൽ ആണ് തലവേദന ആരംഭി ക്കുന്നത്. തലവേദനയുടെ കൂടെ തലയിൽ വിങ്ങൽ അനുഭവപ്പെടുക, ശർദ്ധിക്കാൻ തോന്നുക, വെളിച്ചത്തോടും ശബ്ദത്തോടും വിരക്തി തോന്നുക എന്നിവയും അനുഭവപ്പെടാം.നല്ല രീതിയിൽ ഉള്ള ഉറക്കത്തിനു ശേഷവും ശര്ധിച്ചതിന് ശേഷവും ചില രോഗികളിൽ തലവേദന കുറയുന്നതായി കാണാം. എന്നാൽ ചില രോഗികളിൽ മൂന്നു മണിക്കൂർ മുതൽ മൂന്നു നാലു ദിവസം വരെ തലവേദന നീണ്ടുനിൽക്കുന്നതായി കാണാം

Simple migraine

സിംപിൾ മൈഗ്രേനിൽ ഓറ കാണാറില്ല. ഒരു മുന്നറിയിപ്പുമില്ലാതെ തന്നെ അസഹ്യമായ തലവേദന വരികയും മണിക്കൂറുകളോളമോ ചിലപ്പോൾ ദിവസങ്ങളോളമോ ഇതു തുടരുകയും ചെയ്യും.
.ഇങ്ങനെ ഉള്ള ലക്ഷണങ്ങൾ തുടർച്ചയായി കാണുന്നുണ്ടെങ്കിൽ അത് മൈഗ്രൈൻ ആണെന്ന് ഉറപ്പിക്കാം.

രോഗനിർണയം

രോഗ ലക്ഷണങ്ങൾ അപഗ്രഥിച്ചാണ് സാധാരണ രോഗനിർണയം നടത്താറുള്ളത്. മൈഗ്രൈൻ അല്ലാതെ വേറെ പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാം. അവ നിർണായിക്കാൻ എക്സ് റേ, സി ടി സ്കാനിങ്,എം ർ ഐ സ്കാനിങ്.രക്തപരിശോധന ഇവ നടത്താം. തലവേദനയുടെ കൂടെ ശക്തമായ പനി, ബോധം മറയുക, അപസ്‌മാരം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കേണ്ടതുണ്ട്. ഇത് മറ്റു പല രോഗങ്ങളുടെയും സൂചന ആവാം.

*മൈഗ്രേൻ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി, കൃത്യ സമയങ്ങളിൽ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക.മദ്യം, ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക.യീസ്റ്റ് ചേര്‍ത്തതും പുളിപ്പിച്ചതുമായ ബ്രെഡ്, കേക്ക്, പിസ എന്നിവ ഒഴിവാക്കുക.സംസ്‌കരിച്ച മാംസാഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.പൊട്ടറ്റോ ചിപ്‌സ്, പ്രിസര്‍വ് ചെയ്ത അണ്ടിപ്പരിപ്പുകൾ എന്നിവ ഒഴിവാക്കുക.
  2. ധാരാളം വെള്ളം കുടിക്കുക.
  3. നല്ല ഉറക്കം ശീലിക്കുക. കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.
  4. യാത്ര ചെയ്യേണ്ട അവസ്ഥ ഉണ്ടെങ്കിൽ ചെവി മൂടുന്ന തരത്തിലുള്ള ഇയർ പ്ലഗ്‌സ്‌ ഉപയോഗിക്കുക.
  5. രൂക്ഷഗന്ധമുള്ള സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക.
  6. പ്രകാശം കുറഞ്ഞ ലൈറ്റുകൾ കിടപ്പ് മുറിയിൽ ഉപയോഗിക്കുക.
  7. വളരെ അധികം ശബ്ദങ്ങൾ ഉള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക.
  8. മാനസിക സമ്മർദ്ദം നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
    9.മൊബൈൽ, കംപ്യൂട്ടർ ഇവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക ചികിത്സ രീതി
    Trigger factors തിരിച്ചറിഞ്ഞു അവയിൽ നിന്നും വിട്ട് നിൽക്കുക എന്നുള്ളതാണ് പ്രധാനം. ജീവിത ശൈലി യിൽ മാറ്റം വരുത്തുകയും മാനസിക സമ്മർദങ്ങൾ കഴിയുന്നത്ര ഒഴിവാക്കുകയും ചെയ്യുക അതിനായി യോഗ, ശരീര വ്യായാമം ഇവ ശീലമാക്കുക. ഹോമിയോപ്പതിയിൽ വളരെ ഫലപ്രദമായ ചികിത്സ ഈ രോഗത്തിനുണ്ട്. മരുന്ന് കഴിക്കുന്നതോടൊപ്പം ജീവിതാശലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽഇതിന്റെ ആവർത്തിയും തീവ്രതയും കുറക്കാനും അനുബന്ധലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്താനും കഴിയും.

Dr Habeeba
Dr.Basil’s Homoeo Hospital
Pandikkad
Malappuram district
9747088176
https://yn0.f45.myftpupload.com