ഇക്കാലത്തു ഫാറ്റി ലിവർ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. പലപ്പോഴും മറ്റു പല ആവശ്യങ്ങൾക്കായി വയർ ഒന്ന് സ്കാൻ ചെയുമ്പോൾ ആയിരിക്കും അവിചാരിതമായി ഫാറ്റി ലിവർ കണ്ടെത്തുന്നത്.ജീവിതശെെലി രോഗങ്ങളുടെ ഭാഗമായി വരുന്ന ഫാറ്റിലിവർ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.
*കാരണം പരിശോധിക്കാം :*
-മദ്യം:ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് മദ്യം. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്.ഇതിനെ ആൽക്കഹോളിക്ക് ഫാറ്റി ലിവർ എന്ന് അറിയപ്പെടുന്നു.-ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍,പോഷകാഹാര കുറവ് തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങൾ.
*എങ്ങനെ കണ്ടുപിടിക്കാം*
ഫാറ്റിലിവർ എന്ന രോഗത്തിന് പലപ്പോഴും കാര്യമായ ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇത് അടുത്ത സ്റ്റേജിലേക്ക്(ഫിബ്രോസിസ് , ലിവർ സിറോസിസ്) കടന്നാലും രോഗലക്ഷണങ്ങൾ ഇല്ലാതന്നെ. അസുഖം വർധിച്ച് കരൾപരാജയം ഉണ്ടാകുമ്പോൾ മാത്രമാണ്, വയർ വേദന,കരൾവീക്കം,കാലിൽ നീര്, മഹോദരം, മഞ്ഞപ്പിത്തം, ത്വക്ക് ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അപ്പോഴേക്കും രോഗം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കും. ചികിത്സയും വളരെ ദുഷ്കരമായിരിക്കും. അപ്പോൾ പ്രായോഗികമായി ചെയ്യേണ്ടത്, രോഗം വരാൻ കൂടുതൽ സാധ്യതയുള്ള ആളുകളെ സ്ക്രീനിങ്ങിന് വിധേയരാക്കുക എന്നതാണ്. മെറ്റബോളിക് സിൻഡ്രോം ഉള്ള എല്ലാ രോഗികളെയും സ്ക്രീനിങ്ങിൽ ഉൾപ്പെടുത്തണം.വയറിന്റെ അൾട്രാസൗണ്ട് സ്കാൻ ആണ് പ്രധാനമായും സ്ക്രീനിങ് ടെസ്റ്റ്.ഇതിന് പുറമെ ലിവർ ഫങ്ക്ഷൻ ടെസ്റ്റ് പോലെയുള്ള രക്തപരിശോധനയും കരളിന്റെ പ്രവർത്തനത്തിൻറെ അവസ്ഥ അറിയാൻ സഹായിക്കും.
*പ്രതിവിധി എന്ത്?*
ശരീര ഭാരം നിയന്ത്രിക്കുകആവശ്യത്തിനുള്ള അളവിൽ മാത്രം മൂന്നുനേരമായി ചിട്ടയായി വേണം പ്രധാന ഭക്ഷണം കഴിക്കാൻ( രാവിലെ 8 മണിക്ക് പ്രഭാത ഭക്ഷണം, ഉച്ചക്ക് 1 മണിക്ക് ഉച്ച ഭക്ഷണം,വെെകീട്ട് 4 മണിക്ക് കാപ്പിയും ലഘുഭക്ഷണവുമാകാം, രാത്രി 8 മണിക്ക് അത്താഴം )
കുറഞ്ഞപക്ഷം 2 ലിറ്റർ വെള്ളം കുടിക്കുക. വിഷാംശം പുറന്തള്ളാനും ശരീരത്തിന് ഉണർവ് നൽകാനും വെള്ളത്തിന് കഴിവുണ്ട്.
*ഒഴിവാക്കേണ്ടത്*മദ്യം ചുവന്ന ഇറച്ചി ( പോത്ത്, താറാവ്, പോർക്ക്, മട്ടൺ ) ഒഴിവാക്കുകമാംസംങ്ങളിൽ അവയവങ്ങൾ അടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കുക.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കാർബൊനേറ്റഡ് പാനീയങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ, ഫുഡ് അഡിക്ടീവുകൾ, ബേക്കറി പലഹാരങ്ങൾ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ( ചീസ് നെയ്ച്ചോർ, ബിരിയാണി, പ്രോസസ്സ്ഡ് ഫുഡ്) തുടങ്ങിയവ ഒഴിവാക്കുക കൃത്യമായി ഇടവേള ഇല്ലാതെ കഴിക്കുന്ന ശീലം, ടി.വി. കണ്ടുകൊണ്ട് സ്നാക്ക്സ് കഴിച്ചുകൊണ്ടിരിക്കുന്ന ശീലം എന്നിവ ഒഴിവാക്കണം.
*കഴിക്കാവുന്ന ഭക്ഷണങ്ങൾ*
വേവിച്ച ഭക്ഷ്യവിഭവങ്ങൾ, മത്സ്യം(ഓമെഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, കോര )പാൽ,തെെര്, പച്ചിലകൾ,നാരുകൾ അടങ്ങിയ ഭക്ഷണം,പച്ചക്കറികൾ (ബീറ്റ്‌റൂട്ട്, കൂൺ, മത്തങ്ങ, മധുരമുള്ളങ്കി, ശതാവരി,ബ്രൊക്കോളി, മധുരക്കിഴങ്ങ്, ആർട്ടികോക്ക്, കുമ്പളങ്ങ ) പഴവർഗങ്ങൾ( ബെറി,ആപ്പിൾ, പിയർ, പീച്ച്, പ്ളം, ഏത്തപ്പഴം, ബെറി, ഓറഞ്ച്, അത്തിപ്പഴം എന്നിവ കഴിയുന്നതും കടിച്ചു ചവച്ചു തന്നെ കഴിക്കുക ),ചുവന്ന അരി, പോപ്‌കോൺ, ബ്രാൻ മഫിനുകൾ, ഓട്‌സ്, ഹോൾ ഗ്രെയിൻ ബ്രെഡ്, മുഴു ഗോതമ്പ്കറുത്ത പയർ, വൻ പയർ, തുവര പരിപ്പ്, വെള്ള കടല, ബീൻസ്, പരിപ്പ്, പിസ്ത, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവയും കഴിക്കുക.
*വ്യായാമം*
രാവിലെ ദിവസവും 45 മിനിറ്റുവെച്ച് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യുക. കെെവീശി ദ്രുതഗതിയിലുള്ള നടത്തം, സെെക്ലിങ്, നീന്തൽ, സ്കിപ്പിങ് എന്നിവ ശീലമാക്കാം.
*ഒറ്റമൂലി*
-സാലഡ് : അര വെള്ളരിക്ക,ഒരു ക്യാരറ്റ്, കാൽ കഷ്ണം ബീറ്റ്റൂട്ട് എന്നിവ അരിഞ്ഞു ഒലിവ് ഓയിൽ ചേർത്ത് കഴിക്കുക-മണി തക്കാളി ഉണക്കി പൊടിച്ചു ഭക്ഷണത്തിൽ ഉൾപ്പെടുത്തി ഒരു നേരം കഴിക്കുക-ചെറു ചന വിത്ത് ( ഫ്ലാക് സീഡ് ) ഉണക്കി പൊടിച്ചു ഒരു ടീസ്പൂൺ ചെറിയ ചൂട് വെള്ളത്തിൽ ചേർത്ത് കഴിക്കുക
ഡോ. ഫാത്തിമ മുഹമ്മദ് ( BHMS)ഡോ.ബാസിൽ ഹോമിയോ ഹോസ്പിറ്റൽപാണ്ടിക്കാട്, മലപ്പുറം ജില്ല.+919605598450