ഈയടുത്ത കാലഘട്ടങ്ങളിൽ ആയി നമുക്ക്ചുറ്റുമുള്ളവരിൽ കൂടിവരുന്ന ജീവിതശൈലി രോഗമാണ് ഫാറ്റി ലിവർ.
ഇന്ന് ഇന്ത്യയിൽ പത്തിൽ ഒരാൾക്ക് ഫാറ്റി ലിവർ ഉള്ളതായി കണക്കാക്കപ്പെടുന്നു.കരളിൽ അമിതമായി കൊഴുപ്പ് അടഞ്ഞുകൂടുന്ന
അവസ്ഥയാണിത്. കരൾ രോഗത്തിന്റെ ഫസ്റ്റ് സ്റ്റേജ് ആയതുകൊണ്ട്
തന്നെ ചികിത്സിക്കാനും കരളിനെ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഏറ്റവും എളുപ്പവും ഈ സ്റ്റേജിലാണ്.
നിങ്ങളിൽ ഉള്ള ഏത് ജീവിതശൈലിയാണ് ഫാറ്റി ലിവറിന് കാരണമായത് എന്ന് മനസ്സിലാക്കി
ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതോടുകൂടി കരളിൻറെ ആരോഗ്യം തിരിച്ചു പിടിക്കാൻ
സാധിക്കും.
ഫാറ്റിൽ ലിവറിന് പ്രധാനമായും രണ്ടു കാരണങ്ങളാണ്.
1.കൊഴുപ്പ് കൂടുതലായി കരളിൽഅടിഞ്ഞുകൂടുക.
2.ലിവറിന്റെ കോശങ്ങൾ നശിച്ചു
പോവുക.
ഇതിൽ കൂടുതലായി കൊഴുപ്പ് കാണപ്പെടുന്ന അവസ്ഥകളിൽ
അമിതവണ്ണം , പ്രമേഹം, കൺജനൈറ്റൽ ഹൈപ്പർലിപ്പിടിമിയ എന്നിവ ഉൾപ്പെടുന്നു.
കരൾ കോശങ്ങൾ നശിച്ചു പോകുന്ന കാര്യങ്ങളിൽ ചിലതാണ്, മദ്യപാനം മൂലം ഉണ്ടാകുന്ന കരൾ രോഗം. 30 ശതമാനത്തോളം ഫാറ്റി ലിവർ ഉള്ളവരിലും ഇതൊരു കാരണമാണ്.കൂടാതെ
പോഷകാഹാര കുറവ്,
ഹൈപോക്സിയ
ഉദാഹരണം അനീമിയ കാർഡിയാക് ഫെയിലിയർ എന്നിവയിൽ നിന്നുണ്ടാകുന്ന ഹൈപോക്സിയ, ഹെപ്പറ്റോ ട്ടോക്സിൻസ് ഉദാഹരണം കാർബൺ ടെട്രാക്ലോറൈഡ് കൂടാതെ ദീർഘകാല മരുന്ന് ഉപയോഗം കൊണ്ടുണ്ടാകുന്ന ലിവർ സെൽ ഇൻജുറി.
എന്നിവയെല്ലാം ഫാറ്റി ലിവറിന് കാരണമാകുന്നു.ജീവിതശൈലി ഒരു പ്രധാന കാരണമാണ്. അമിതമായ ഭക്ഷണവും അതോടൊപ്പം
വ്യായാമത്തിന്റെ കുറവും ജീവിതശൈലി രോഗങ്ങളായ ഫാറ്റി ലിവർ, ബിപി, ഹൃദയ രോഗങ്ങൾ, പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നത്. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് അഞ്ച് ശതമാനത്തിൽ ഉയരുമ്പോൾ ആണ് ഫാറ്റി ലിവർ അവസ്ഥയിലേക്ക് എത്തപ്പെടുന്നത്. തുടക്കത്തിൽ ലിവറിൽ നീർക്കെട്ട് ഉണ്ടാവുകയും എന്നാൽ ഈ അവസ്ഥയിൽ നിന്നും ജീവിതശൈലിയിൽ മാറ്റം വരുത്താതെയും
വ്യായാമം ഇല്ലാതെയും
തുടരുകയാണെങ്കിൽ നീർക്കെട്ടിൽ നിന്നും ലിവർ ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക്
മാറുന്നു. ഇതിൽ നിന്നും ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്കും
മാറാൻ സാധ്യത ഉണ്ട്
ലക്ഷണങ്ങൾ:
ശരീരംഅമിതമായി മെലിയുക. കരളിൻറെ പ്രവർത്തനം മോശമാകുമ്പോൾ ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുകയും ശരീരത്തിലെ മസിലുകളിൽ സൂക്ഷിച്ചിട്ടുള്ള പ്രോട്ടീൻ രക്തത്തിലേക്ക് ചേരുകയും മസിലുകൾ ശോഷിച്ചു വരികയും ചെയ്യുന്നു.
കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ബിലിറുബിന്റെ അളവ് രക്തത്തിൽ കൂടുമ്പോൾ അത് കോശങ്ങളിൽ അടിഞ്ഞു കൂടുകയും ശരീരത്തിൽ ചൊറിച്ചിൽ
അനുഭവപ്പെടുകയും ചെയ്യുന്നു, കണ്ണിന്റെ
സ്ക്ലിയറയിൽ മഞ്ഞനിറവും കാണപ്പെടാം
രാത്രിയിൽ ഉറക്കം കുറയുന്ന അവസ്ഥ അതോടൊപ്പം ഉന്മേഷക്കുറവ്, ഓർമ്മക്കുറവ്.
ശരീരത്തിലെ ചില ഭാഗങ്ങളിൽ ബ്ലീഡിങ് സ്പോർട്സ് കാണാം
SGPT അളവ് പരിശോധിച്ചു കരളിൻറെ പ്രവർത്തനത്തെ മനസ്സിലാക്കാം. കരളിൻറെ പ്രവർത്തനം നോർമൽ ആണെങ്കിൽ സ്ത്രീകളിൽ ഇത് 40വരെയും പുരുഷന്മാരിൽ 45 വരെയും കാണുന്നു എന്നാൽ, 75 നു മുകളില്
ഉയരുകയാണെങ്കിൽ
കരളിൻറെെ പ്രവർത്തനം കുറഞ്ഞുവരുന്നു എന്ന് മനസ്സിലാക്കാം.
എന്നാൽ കൃത്യമായ മരുന്നും ലൈഫ് സ്റ്റൈലിൽ കർശനമായി മാറ്റങ്ങളും കൊണ്ടുവന്നാൽ നോർമൽ അവസ്ഥയിലേക്ക്
അനായാസം തിരിച്ചുകൊണ്ടുവരാനും
സാധിക്കും.
അമിതമായ അരി ആഹാരവും മധുരപലഹാരങ്ങളും ഒഴിവാക്കി ഇലക്കറികളുടെ അളവ് വർദ്ധിപ്പിക്കുക.
ഈ ഒരു സ്റ്റേജിൽ നിന്നുംഅകന്നു പോകുന്നതിനനുസരിച്ച്ലക്ഷണങ്ങൾ മാറുന്നത് കാണാം.
നീർക്കെട്ട് വയറിൻറെ താഴ്ഭാഗത്തും കാലുകളിലും നീർവീക്കം .,
വിട്ടുമാറാത്ത ബാക്ടീരിയൽ ഇൻഫെക്ഷൻസ് ,
ചിലരിൽ ചെസ്റ്റിന്റെ റൈറ്റ് സൈഡിൽ
മുമ്പോട്ട് ചേർന്നിരിക്കുമ്പോൾ വേദന അനുഭവപ്പെടാം , നേർവ്എൻഡിങ്സ് കുറവായത് കാരണം കരളിൽ പൊതുവേ വേദന അനുഭവപ്പെടുന്നത് കുറവാണ് എന്നാൽ കരൾ പൊതിഞ്ഞു കിടക്കുന്ന ക്യാപ്സ്യൂളിൽ വേദന അനുഭവപ്പെടാം.
◾ഫാറ്റി ലിവർ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഒമേഗ ത്രി ഫാറ്റ് കൂടുതലായുള്ള ഭക്ഷണങ്ങൾ കഴിക്കുക.
അരി ഗോതമ്പ് എന്നിവ ഉപയോഗിക്കുമ്പോൾ തവിടോടുകൂടി ഉപയോഗിക്കാൻ ശ്രമിക്കുക.
ഇലക്കറികളും പഴവർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
വണ്ണം കൂടുതലായി ഉള്ളവരാണെങ്കിൽ കുറയ്ക്കാൻ ശ്രമിക്കുക.
മാംസം ചീസ് പോലുള്ള കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കുറയ്ക്കുക.
50 കിലോ ഭാരമുള്ള ആൾ രണ്ട് ലിറ്റർ എന്ന രീതിയിൽ
ശരീരത്തിന് ആവശ്യമായ രീതിയിൽ വെള്ളം കുടിക്കുക.
സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിവാക്കുക.
പ്രോസസ്റ് ആയിട്ടുള്ള മാംസം ഒഴിവാക്കുക.
Dr Naseera Kunhammed .
Dr Basil’s Homeo Hospital
Pandikkad
Malappuram
9778158502.