ജലദോഷവും ചുമയും നിസ്സാരമായി മാറ്റാം

ജലദോഷവും ചുമയും നിസ്സാരമായി മാറ്റാം

ഏതു രോഗം ആയാലും തുടക്കത്തിൽ തന്നെ മനസ്സിലാക്കുവാൻ സാധിച്ചാൽ ചികിത്സ എളുപ്പമാകും. ചികിത്സിക്കാതെ തന്നെ ഈ ചുമയും ശ്വാസംമുട്ടും മാറിക്കോളും എന്ന് കരുതിയാൽ അപകടം ഉണ്ടാകും. പ്രത്യേകിച്ച് തണുപ്പുള്ള മാസങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമാകും കയും ചെയ്യും.

മൂക്കിലും തൊണ്ടയിലും സാധാരണയായുണ്ടാകുന്ന അണുബാധയാണ് ജലദോഷത്തിന് കാരണം. അധികമൊന്നും അപകടകാരി അല്ലാത്തതുകൊണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനോടനുബന്ധിച്ചുള്ള എല്ലാ ബുദ്ധിമുട്ടുകളും സ്വയം ശ്രമിക്കാറുണ്ട്.
അശ്രദ്ധമായി തുമ്മുകയും ചീറ്റുക യും ചുമക്കുകയും ചെയ്യുമ്പോൾ വായുവിലേക്ക് എത്തുന്ന അണുക്കളാണ് രോഗം പരത്തുന്നത്. രോഗിയിൽ നിന്നും അണുക്കൾ വ്യാപിച്ച പ്രതലങ്ങളിൽ വസ്തുക്കളിൽ തൊടുന്ന വർക്കും രോഗിയുമായി അടുത്തിടപഴകുന്ന വർക്കും ജലദോഷം പകരാൻ സാധ്യതയുണ്ട്. മൂക്കിൽ ഒഴിക്കുന്നതും വായിലിട്ട് അലിയിക്കുന്ന തുമായ മരുന്നുകളാണ് ജലദോഷത്തിന് ലഭ്യമായിട്ടുള്ളത്.
ജലദോഷം ഉള്ളവർ നിർജലീകരണം വരാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം.
ആവശ്യത്തിന് വിശ്രമിക്കുക
ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് തേൻ ചേർത്ത് കുടിക്കുന്നതും ഇഞ്ചിനീരിൽ തേൻ ചേർത്ത് കുടിക്കുന്നതും നല്ലതാണ്.

മൂക്കൊലിപ്പ്
ജലദോഷ തോടൊപ്പം മൂക്കൊലിപ്പ് ഉണ്ടാകുന്നത് ഒരർത്ഥത്തിൽ നല്ലതാണ് കാരണം അണുക്കളെ ശരീരത്തിന് പുറത്തേക്ക് കളയുവാൻ അത് സഹായിക്കും. അതുപോലെ ജലദോഷം ഉള്ളവർ തുമ്മുമ്പോഴും രോഗാണുക്കൾ പുറത്തേക്ക് പോകുന്നുണ്ട്. രോഗിയെ സംബന്ധിച്ച രോഗാണു പുറത്തു പോകുന്നത് നല്ലതാണെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പകരുവാൻ ഇത് കാരണമാകും. അതുകൊണ്ട് ചില ദോഷമുള്ളവർ തോന്നുമ്പോഴും ചുറ്റും പോലും വായും മൂക്കും പൊത്തി പിടിക്കാൻ ശ്രദ്ധിക്കണം. സാധാരണയായി തെറിക്കുന്ന അണുക്കൾ 24 മണിക്കൂർ വരെ സജീവമായിരിക്കും. പല പ്രതലങ്ങളിലും സ്പർശിക്കുന്ന ആയതുകൊണ്ട് എല്ലാവരും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചു കഴുകണം.
ജലദോഷം അത്ര പ്രശ്നമുള്ള രോഗം അല്ലെങ്കിലും പകർച്ചപ്പനി പോലുള്ള മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ ഇന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. രോഗം ഒരുപാട് കാലം നീണ്ടു നിന്നാൽ ഇത്തരം ബുദ്ധിമുട്ടുകളും സങ്കീർണതകളും ഉണ്ടാകാം.

ചുമ
ജലദോഷം പോലെ തന്നെ സാധാരണയാണ് ചുമയും. തുടർച്ചയായി കാണുന്ന ചുമയും സൈനസൈറ്റിസും നിസാരമായി കാണരുത്. എത്രയും വേഗം അത് ചികിത്സിച്ചു മാറ്റണം. ചുമ മാറ്റാൻ പലതരം സൂറത്തുകളും ഇന്ന് ലഭ്യമാണ് തൊണ്ടയിൽ നിർത്തുന്നതും തുള്ളിതുള്ളിയായി കുടിയ്ക്കുന്നതും ഗുണം ചെയ്യും. ആരുടെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്യേണ്ടത്. മരുന്നുകൾ കുടിക്കുന്നതിനു മുമ്പായി വായ വൃത്തിയാക്കുകയും ചൂടുവെള്ളം കവിൾകൊള്ളുക യും തുപ്പുകയും ചെയ്യേണ്ടതാണ്. മൂക്കടപ്പ് ഗ്യാസ് എന്നിവയുള്ളവർക്ക് ഉറക്കത്തിലും ചുമ്മ വർദ്ധിക്കാം. അങ്ങനെയുള്ളവർ തലയണ ഉയർത്തിവെച്ച് കഴുത്തും തലയും സൗകര്യത്തിനു വെച്ച് ഇരുന്ന് ഉറങ്ങുന്നതാണ് നല്ലത്.
ആസ്തമ
ശ്വാസകോശത്തിലേക്ക് അവിടെ നിന്ന് പുറത്തേക്കും വായുവിനെ എത്തിക്കുന്ന ശ്വസന പദത്തിന് ഉണ്ടാക്കുന്ന നീർവീക്കം ആണ് ആസ്തമയ്ക്ക് കാരണം. ഓരോ വ്യക്തിക്കും അനുഭവപ്പെടുന്നത് പലതരത്തിൽ ആയിരിക്കും. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധകൾ, അലർജിക്ക് കാരണമായ വസ്തുക്കൾ, രാസവസ്തുക്കൾ, തരം മണങ്ങൾ, കായിക ധ്വാനം ഇവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ശരിയായി മരുന്നുകൾ ഉപയോഗിക്കുകയും വേണം. നീന്തൽ,നടത്തം കളികൾ യോഗ പോലുള്ള വ്യായാമങ്ങളിലൂടെ ആസ്മ നിയന്ത്രിക്കാൻ സാധിക്കും. വീട്ടിനുള്ളിൽ പൊടിപടലങ്ങൾ, ജീവികളുടെ അവശിഷ്ടങ്ങൾ, പാറ്റകൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, മാലിന്യങ്ങളും മറ്റും കത്തിക്കുമ്പോൾ ഉള്ള പുക, ബോഡി സ്പ്രേ, ശക്തമായ മണങ്ങൾ എന്നിവ പ്രശ്നമുള്ളവർക്ക് അലർജി ഉണ്ടാക്കുന്നു. തുടക്കത്തിൽ തന്നെയുള്ള ചികിത്സ രോഗ വർദ്ധനവിനെ തടയും.
ജലദോഷത്തിനും ചുമയ്ക്കും ആസ്തമയ്ക്കും ഹോമിയോ ചികിത്സ വളരെ ഫലപ്രദമാണ്.

Dr. Renuka sareesh
Dr. Basil homoeo hospital
Pandikkad, malappuarm dist
8129104446