സ്വന്തം ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാൻ സമയം കിട്ടാത്തവരാണ് സ്ത്രീകൾ. വീട്ടു ജോലികൾക്കിടയിലും കുട്ടികളുടെ പഠന കാര്യങ്ങളുടെ തിരക്കുകളിലും സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ പലപ്പോഴും വൈകിപ്പോകുന്നു. ഭൂരിഭാഗം സ്ത്രീകളും ഗർഭാശയമുഴ എന്നു കേട്ടാൽ പരിഭ്രാന്തരാകുന്നു, കാരണം അത് ക്യാൻസർ ആകുമോ എന്ന സംശയം പലരിലും ഉടലെടുക്കുന്നു.
ഫൈബ്രോയ്‌ഡ് മുഴ എന്നാൽ ശരിക്കും എന്താണ്?
സ്ത്രീകളിൽ ഗർഭപാത്രത്തിൽ ഉടലെടുക്കുന്ന മുഴയാണ് നാം യൂട്ടറൈൻ ഫൈബ്രോയ്ഡ് എന്ന് പറയുന്നത്. ഇത് ഒന്നോ ഒന്നിൽ കൂടുതലോ ഉണ്ടാവാം. മാത്രമല്ല വളരെ ചെറുത് മുതൽ വളരെ വലിയ സൈസിൽ വരെ ഇവ കാണപ്പെടാറുണ്ട്.
ഗർഭാശയമുഴയിൽ ഏറിയ പങ്കും (ഏകദേശം 95% ഫൈബ്രോയ്ഡുകളും) ക്യാൻസർ ആകാനുള്ള സാധ്യത ഇല്ലാത്തവയാണ്. വെറും 5% മാത്രം കൂടുതൽ വലിപ്പം വെക്കുകയും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും മറ്റു രോഗങ്ങളിലേക്ക് നയിക്കാനും സാധ്യത ഉള്ളവയുമാണ്. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ ശരീരത്തിൽ കൂടി ഇരിക്കുന്ന സമയത്താണ് ഫൈബ്രോയ്ഡുകൾ കൂടുതലായി കാണപ്പെടാറ്. പ്രത്യേകിച്ചും 15 വയസ്സു മുതൽ 55 വയസ്സുവരെയുള്ള സ്ത്രീകളിലാണ് ഫൈബ്രോയ്ഡ് മുഴകൾ വളരെ കോമൺ ആയി കാണുന്നത് . ഈ സമയത്താണ് ഈസ്ട്രജനും ആയി സ്ത്രീ ശരീരം കൂടുതൽ സമ്പർക്കത്തിൽ ഉണ്ടാവുന്നത് അതുകൊണ്ടു തന്നെ ഇത്തരം മുഴകൾ ആർത്തവവിരാമത്തിനു (menopause) ശേഷം ചുരുങ്ങുകയാണ് പതിവ്. വളരെ കുറച്ച് ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന ഫൈബ്രോയ്ഡുകൾ ഉണ്ട് അതു കൊണ്ടു തന്നെ ഇവ നാം തിരിച്ചറിയാൻ വൈകി പോകുന്ന അവസ്ഥ കാണാറുണ്ട്. ഫൈബ്രോയ്ഡ് മുഴ ഉള്ള അവസ്ഥയിൽ സ്ത്രീകളിൽ കാണുന്ന ചില ലക്ഷണങ്ങൾ നമുക്ക് ഒന്ന് നോക്കാം.
ലക്ഷണങ്ങൾ
അമിതമായുള്ള പുറം വേദന, നടു വേദന, അടിവയറു വേദന, ഇടുപ്പെല്ലിന് ഭാഗങ്ങളിലായി കാണപ്പെടുന്ന വേദന ( ചിലർക്ക് അരക്കെട്ടിൽ നിന്നും ഊരയിൽ നിന്നും തുടങ്ങുന്ന വേദന കാലുകളിലേക്കും തുടകളിലും വരെ നീണ്ടു പോകാറുണ്ട് ). ഫൈബ്രോയ്ഡ്ന്റെ വലുപ്പമനുസരിച്ച് അത് മറ്റു അവയവങ്ങളിലേക്ക് പ്രഷർ ചെലുത്താറുണ്ട്. അതിന്റെ ഭാഗമായി മൂത്രസഞ്ചിയിലേക്ക് പ്രഷർ വരുന്നതുമൂലം ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാവാറുണ്ട് അതുപോലെതന്നെ ചില സ്ത്രീകളിൽ മലബന്ധം അനുഭവപ്പെടാറുണ്ട്. ഭൂരിഭാഗം സ്ത്രീകളിലും കാണപ്പെടുന്നത് വേദനയും അമിത രക്തസ്രാവവും ക്രമം തെറ്റിയ ആർത്തവവും ആണ്. ഒരു മാസത്തിൽ തന്നെ രണ്ടു തവണ മാസമുറ ആകുകയും അതിന്റെ ബ്ലീഡിങ് ഏകദേശം പതിനഞ്ച് ദിവസത്തോളം നിലനിൽക്കുകയും ചെയ്യുന്ന സ്ത്രീകൾ വിരളമല്ല. അമിത രക്തസ്രാവം മൂലം പലരിലും രക്തക്കുറവ് ഉണ്ടാവുകയും തന്മൂലം തലകറക്കവും ക്ഷീണവും അനുഭവപ്പെടുകയും ചെയ്യാറുണ്ട്. വയറു വീർത്തിരിക്കുന്ന പോലെ തോന്നൽ, വയറിന് കനം തോന്നൽ, ഗ്യാസിന്റെ ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട് .
പെട്ടന്ന് തിരിച്ചറിയാം
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ പോയി കണ്ടു വേണ്ട ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. പ്രധാനമായും ഇത് കണ്ടുപിടിക്കാനായി നാം ചെയ്യുന്നത് പെൽവിക് സ്കാൻ ആണ്. ഇത് ചെയ്യുന്നതിലൂടെ ഗർഭാശയത്തിൽ എത്ര മുഴകൾ ഉണ്ട്, എവിടെയാണ് അത് സ്ഥിതി ചെയ്യുന്നത്, എത്രത്തോളം സാരമായി ഇത് നമ്മെ ബാധിക്കാനുള്ള സാധ്യതയുണ്ട് എന്ന് നമുക്ക് തിരിച്ചറിയാനാകും. പലരും ചോദിക്കുന്ന ഒരു പ്രശ്നമാണ് ഫൈബ്രോയ്ഡ് മുഴ ഉണ്ടെങ്കിൽ ഗർഭിണി ആവാൻ സാധിക്കുമോ അഥവാ ഗർഭിണിയെങ്കിൽ ഗർഭസ്ഥശിശുവിന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന്.
ഫൈബ്രോയ്ഡ്ന്റെ വലിപ്പവും അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നുള്ളതും ഒക്കെ വിശകലനം ചെയ്താണ് ഇതിനെക്കുറിച്ച് പറയാൻ സാധിക്കുകയുള്ളൂ. സാധാരണഗതിയിൽ ഫൈബ്രോയ്ഡ് മുഴകൾ ഗർഭ ധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നത് വിരളമാണ്
ഫൈബ്രോയ്ഡ് നിയന്ത്രണ വിധേയമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ:
- റെഡ്മീറ്റ് പോലുള്ള മട്ടൻ, ബീഫ്, പോർക്ക്, താറാവ് — പൂർണ്ണമായി ഒഴിവാക്കുക.
- ആർട്ടിഫിഷ്യൽ ഇൻഗ്രീഡിയന്റ്സ് അടങ്ങിയ പ്രോസസ്സഡ് ഫുഡ് & ഫാസ്റ്റ് ഫുഡ് (ബർഗർ, പിസ്സ, സാൻഡ്‌വിച്, പാസ്ത) ഒഴിവാക്കുക.
- ആർട്ടിഫിഷ്യൽ ഫ്ലേവേഴ്സ്, ആർട്ടിഫിഷ്യൽ കളറിംഗ്, ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് — ഫൈബ്രോയ്ഡ് വളരാൻ സഹായിക്കുന്നു.
- കാൻഡ് ഫുഡ്, സോഡ, കോള — ഒഴിവാക്കുക.
- വൈറ്റ് റൈസ്, മൈദ ആധാരിത ഉൽപ്പന്നങ്ങൾ, ബേക്കറി ഐറ്റംസ്, മധുരപലഹാരങ്ങൾ — ഒഴിവാക്കുക.
- പഞ്ചസാരയുടെ അളവ് എത്രത്തോളം കുറക്കാനാകുമോ അത്രയും കുറക്കുക.
ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ:
- ധാരാളം പച്ചക്കറികളും പഴവർഗങ്ങളും:
- ഇലക്കറികൾ, കാബേജ്, കോളിഫ്ലവർ, ചീര, ബ്രോക്കോളി, കക്കരി, പാവയ്ക്ക, വെണ്ടയ്ക്ക.
- ഫലങ്ങൾ: ആപ്പിൾ, ഓറഞ്ച്, പിയർ ഫ്രൂട്ട്, അവക്കാഡോ (ബട്ടർ ഫ്രൂട്ട്), ബെറീസ് (സ്ട്രോബറി, ബ്ലൂബെറി).
- ഇലക്കറികൾ, കാബേജ്, കോളിഫ്ലവർ, ചീര, ബ്രോക്കോളി, കക്കരി, പാവയ്ക്ക, വെണ്ടയ്ക്ക.
- ഓമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീൻവർഗങ്ങൾ:
- അയല, മത്തി, ട്യൂണ.
- അയല, മത്തി, ട്യൂണ.
- ഡ്രൈഫ്രൂട്ട്‌സ്:
- ബദാം, പിസ്താ, കശുവണ്ടി, വാൽനട്ട്, ഏപ്രിക്കോട്ട്.
- ബദാം, പിസ്താ, കശുവണ്ടി, വാൽനട്ട്, ഏപ്രിക്കോട്ട്.
- ഹെൽത്തി ഫാറ്റ്:
- ഒലിവ് ഓയിൽ, അവക്കാഡോ.
- ഒലിവ് ഓയിൽ, അവക്കാഡോ.
- ധാരാളം വെള്ളം കുടിക്കുക.
ആഹാരം കഴിക്കേണ്ട രീതി
കുറഞ്ഞ അളവിൽ കൂടുതൽ തവണകളായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഇട നേരങ്ങളിൽ പഴച്ചാറുകളും പച്ചക്കറികളും നട്സും കഴിക്കാം.
ശരീര ഭാരവും ഫൈബ്രോയ്ടും
ശരീരത്തിലെ 10% ഭാരം എങ്കിലും കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. പൊണ്ണത്തടിയുള്ളവരിൽ ഫൈബ്രോയ്ഡ് സാധ്യത വളരെ കൂടുതലാണ്. ദിവസവും 45 മിനിറ്റെങ്കിലും നന്നായി വിയർക്കുന്ന രീതിയിലുള്ള എക്സൈസിൽ ഏർപ്പെടുക ( ദ്രുദ ഗതിയിലുള്ള നടത്തം സൈക്ലിങ്, സ്വിമ്മിംഗ്, സൂംബാ, യോഗ). അതോടൊപ്പം തന്നെ മാനസിക ആരോഗ്യവും നിലനിർത്തേണ്ടത് അനിവാര്യമാണ്. ഗർഭശയ മുഴയെ പേടിക്കേണ്ടതില്ല പക്ഷെ അറിഞ്ഞിരിക്കാം.
ഡോ. ജോബിത അബ്ഷൻ
ഡോ. ബാസിൽസ് ഹോമിയോ ഹോസ്പിറ്റൽ
പാണ്ടിക്കാട്
മലപ്പുറം ജില്ല
+917012438728