കൊളസ്ട്രോൾ

കൊളസ്ട്രോൾ ഇന്ന് കേൾക്കുമ്പോൾ തന്നെ അപകടസൂചിനെ പോലെയാണ് ആളുകൾ കണക്കാക്കുന്നത്. അങ്ങനെ പേടിക്കേണ്ട ഒന്നല്ല കൊളസ്ട്രോൾ. അളവുകൾ കൃത്യമായി ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും.
തെറ്റായ ജീവിതരീതികൾ കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ ഇടയാക്കും. കൊളസ്ട്രോൾ നില ഉയരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് പരിശോധന നടത്തുമ്പോൾ ആയിരിക്കും കൊളസ്ട്രോളിന്റെ അളവ് നമ്മൾ തിരിച്ചറിയുന്നത്. പ്രമേഹം, അമിതവണ്ണം, അമിത ബിപി, ജീവിതശൈലി രോഗങ്ങൾ ഉള്ളവരിൽ കൊളസ്ട്രോൾ നില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.

. ആവശ്യമായ കൊളസ്ട്രോൾ
ശരീരത്തിന് ആവശ്യമായ കൊഴുപ്പിന്റെ ഏറിയ പങ്കും കരൾ ഉല്പാദിപ്പിക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തിലൂടെയും കൊഴുപ്പ് ലഭിക്കുന്നു. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന അന്നജവും പ്രോട്ടീനും കൊഴുപ്പായാണ് ശരീരത്തിൽ സംഭരിക്കുന്നത്.കൊഴുപ്പുകളുടെ കൂട്ടമാണ് കൊളസ്ട്രോൾ.
നല്ല കൊളസ്ട്രോൾ
സാന്ദ്രത കൂടിയ എച്ച്ഡി എല്ലിൽ കൊഴുപ്പും കുറവ് പ്രോട്ടീനും കൂടുതലും ആണ്. കോശങ്ങളിലും രക്തക്കുഴലുകളിലും കൂടുതലായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കണികകളിൽ കരളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതിനാൽ രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്ലാതാക്കാൻ എച്ച് ഡി എൽ സഹായകമാണ്. രക്തക്കുഴലുകളിൽ സംരക്ഷിക്കുന്ന ഈ സ്വഭാവം കൊണ്ടാണ് എച്ച്ഡിഎല്ലിന് നല്ല കൊളസ്ട്രോളിന് വിശേഷണം കിട്ടിയത്.
. ചീത്ത കൊളസ്ട്രോൾ
സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീനാണ് എൽഡിഎൽ. പ്രോട്ടീന്റെ അളവ് കുറവും കൊഴുപ്പിന്റെ അളവ് കൂടുതലുമാണ് ഇതിൽ. കരളിൽ നിന്ന് കൊളസ്ട്രോളിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തത്തിലൂടെ കൊണ്ടുപോവുകയാണ് എൽഡിഎൽ. ഇവ ആവശ്യത്തിന് കൂടുതലാകുമ്പോൾ അത് ശരീരത്തിൽ സംഭരിക്കപ്പെടും. രക്തക്കുഴലിന്റെ ഏറ്റവും അകത്തെ പാളിയായ ഇന്റലിയത്തിൽ എൽഡിഎൽ അടിഞ്ഞു കൂടുന്നു. രക്തം സുഖമായി ഒഴുകുന്നതിന് തടസ്സം ഉണ്ടാക്കുന്നു. ഇത് ഹാർട്ടറ്റാക്ക് പോലുള്ള പ്രശ്നങ്ങൾക്ക് കാ *രണമാകുന്നു.
കൊഴുപ്പ് അളവുകൾ
. ടോട്ടൽ കൊളസ്ട്രോൾ 200ൽ താഴെയായിരിക്കണം.
. എച്ച് ഡി എൽ കൊളസ്ട്രോൾ അളവ് 60 നു മുകളിൽ.
. എൽഡിഎൽ കൊളസ്ട്രോൾ അളവ് 100 ൽ താഴെ.
. ട്രൈഗ്ലിസറൈഡുകളുടെ അളവ് 150ൽ താഴെ.
. വി എൽഡിഎൽ അളവ് നോർമൽ 30g/dl.
. ടോട്ടൽ കൊളസ്ട്രോളും എച്ച് ഡി എൽ കൊളസ്ട്രോളും തമ്മിലുള്ള അനുപാതം നോർമൽ 5 ന് താഴെ.
. എച്ച്ഡിലും എൽഡിഎലും തമ്മിലുള്ള അനുപാതം നോർമൽ 3.5 ന് താഴെ.
ചെറുപ്പക്കാരിൽ കൊളസ്ട്രോൾ.
ചെറുപ്പക്കാർക്ക് ഉണ്ടാക്കുന്ന കൊളസ്ട്രോളിന് മരുന്നുകൾ നിർദ്ദേശിക്കാറില്ല. ആദ്യഘട്ടം ആരോഗ്യകരമായ ഭക്ഷണ ശീലവും . അതിനുശേഷം മാത്രമേ മരുന്നുകൾ കൊടുക്കുകയുള്ളൂ. പുകവലി ഉള്ളവർ, പ്രമേഹം ഉള്ളവർ,40 വയസ്സ്കഴിഞ്ഞവർ എന്നിവർക്ക് കൊളസ്ട്രോൾ വരാൻ സാധ്യത കൂടുതലാണ്. പ്രമേഹവും പുകവലിയും രക്തക്കുഴലുകളിൽ തുരുമ്പ് പിടിച്ച ഇരുമ്പ് പൈപ്പ് പോലെ ആക്കി മാറ്റും. ഇത്തരത്തിൽ രക്ത കുഴലുകളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയായ അതിരോസ് ക്ലിറോസിസ് ഉണ്ടാകും.അങ്ങനെ രക്തക്കുഴൽ തടസ്സമാകും. അപ്പോഴാണ് ബ്ലോക്ക് ഉണ്ടായി ഹാർട്ടറ്റാക്ക് പോലുള്ള പ്രശ്നം ഉണ്ടാകുന്നത്.

കൊളസ്ട്രോളും അമിതഭാരവും

അമിതഭാരമുള്ളവർക്ക് മാത്രമേ കൊളസ്ട്രോൾ വരുമെന്നും മെലിഞ്ഞവർക്ക് കൊളസ്ട്രോൾ നോർമൽ ആയിരിക്കുമെന്ന് പറയുന്നതും ശരിയല്ല. എന്നാൽ അമിതഭാരമുള്ളവർക്ക് കൊളസ്ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്ന് തടിയും തൂക്കവും കൂടുന്നവരിൽ കൊളസ്ട്രോൾ കൂടാനുള്ള സാധ്യത അധികമാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മാത്രമല്ല കൊളസ്ട്രോൾ കൂട്ടുന്നത്. ചോറിന്റെയും പഞ്ചസാരയും അളവ് കൂടുന്നതും പച്ചക്കറിയുടെ അളവ് കുറയുന്നതും കൊളസ്ട്രോൾ വർധിക്കാൻ കാരണമാകുന്നു.
കുട്ടികളിലെ കൊളസ്ട്രോൾ
കുട്ടികളിലും ഇപ്പോൾ ഉയർന്ന കൊളസ്ട്രോൾ നില കാണാൻ തുടങ്ങിയിട്ടുണ്ട്. ജീവിതരീതിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് കാരണം. കൊളസ്ട്രോൾ വർധിച്ചാൽ മരുന്ന് നിർദ്ദേശിക്കാറില്ല. അവരുടെ നിലവിലെ ജീവിതശൈലി ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് ചെയ്യുക. കുട്ടികളിൽ കൊളസ്ട്രോൾ നില കൂടുന്നത് ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
*Dr.Renuka sareesh
Dr.basil homoeo hospital
Pandikkad, malapuram
8129104446