അറിയണം കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍

സാധാരണ രീതിയിൽ മുതിർന്നവരെ പോലെ ലക്ഷണങ്ങൾ അനുസരിച്ച് കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ നമുക്കായെന്നു വരില്ല. അതിനാൽ തന്നെ അവരെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുകയും അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കേണ്ടതുമാണ്.
കുട്ടി പെട്ടെന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവ്, വയറുവേദന എന്നിങ്ങനെ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

  1. വിശപ്പില്ലായ്മ കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന പ്രശ്‌നമാണ് വിശപ്പില്ലായ്മ. എന്നാല്‍ കുട്ടിക്ക് ആവശ്യത്തിന് വളര്‍ച്ച, തൂക്കം, ഉത്സാഹം ഇവ ഉണ്ടെങ്കില്‍ വിശപ്പില്ലായ്മ ഗൗരവമായി എടുക്കേണ്ടതില്ല. വിളര്‍ച്ച, രക്തക്കുറവ്, വിരശല്യം എന്നിവയുടെ ഭാഗമായും വിശവിശപ്പില്ലായ്മ ഉണ്ടാക്കാം. 5 വയസ്സിനു മുകളിലുള്ള കുട്ടികളില്‍ പരീക്ഷ, പഠനം ഇവയുടെ ഉത്ക്കണ്ഠ പ്രകടമാകുന്നത് വിശപ്പില്ലായ്മയുടെ രൂപത്തിലാകാം. പെട്ടെന്നുള്ള വിശപ്പില്ലായ്മ അപൂര്‍വമായി ഹൃദയരോഗങ്ങള്‍, ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയ മാരക രോഗങ്ങളുടെ ലക്ഷണമാകാം.രോഗങ്ങളാണ് വിശപ്പില്ലായ്മക്ക് കാരണമെങ്കില്‍ ശരിയായ ചികിത്സ നല്‍കുന്നതിലൂടെ ഇത് പരിഹരിക്കാം.
  2. നിര്‍ത്താതെയുള്ള കരച്ചില്‍
    നവജാത ശിശുക്കളിലും രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിലുമാണ് നിര്‍ത്താതെയുള്ള കരച്ചില്‍ കൂടുതലായും കണ്ടുവരുന്നത്. ചിലപ്പോള്‍ മണിക്കൂറുകളോളം കരഞ്ഞെന്നു വരാം. ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് കരച്ചില്‍. കരച്ചിലിന്റെ കാരണം കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.വിശപ്പും രോഗങ്ങളുമെല്ലാം കരച്ചിലിനു പിന്നില്‍ ഉണ്ടായിരിക്കാം.പ്രത്യേകിച്ച് കാരണമില്ലാതെ കുട്ടി നിര്‍ത്താതെ കരയുന്ന അവസ്ഥ ഗ്യാസ്ട്രിക് കോളി ക്ക് മൂലമാകാം. ഇത് ആറുമാസം വരെയുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. പാല്‍ കൊടുത്ത ശേഷം കുട്ടിയെ തോളില്‍ കിടത്തി തട്ടി ഏമ്പക്കം വിടുന്നത് ഈ പ്രശ്‌നത്തിന്റെ ഗൗരവം കുറയ്ക്കാം.വയറുവേദന, ഛര്‍ദി, മലത്തില്‍ രക്തം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. 3തുടര്‍ച്ചയായുള്ള ക്ഷീണം**
    കുട്ടികളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണിത്. വിശപ്പില്ലായ്മ, വിളര്‍ച്ച, ഉറക്കക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ യാത്രയും ഉറക്കമിളച്ചുള്ള പഠനവുമെല്ലാം ക്ഷീണത്തിനു കാരണമാവാം. വിളര്‍ച്ചയ്ക്കു കാരണം കുട്ടികള്‍ക്ക് വേണ്ട അത്യാവശ്യ ഘടകമായ പോഷകങ്ങളുടെ അഭാവമാണ്. 4 ഇടവിട്ടുള്ള പനി വൈറല്‍ പനിയാണ് കുട്ടികളെ കൂടുതലും ബാധിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് മുഖ്യകാരണമായി കണ്ടുവരുന്നത്. അഞ്ചു ദിവസത്തില്‍ കൂടുതല്‍ പനി നില്‍ക്കുകയോ വര്‍ഷത്തില്‍ ആറ് തവണയില്‍ കൂടുതല്‍ പനി ഉണ്ടാവുകയോ ചെയ്താല്‍ പരിശോധന ആവശ്യമാണ്.പനി ചെറിയ അളവില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നിന്നാലും പരിശോധന ആവശ്യമാണ്.ഇത് ക്ഷയം പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം. 5ജലദോഷം**

വൈറസാണ് ജലദോഷത്തിനു കാരണം.ഇത് മൂലം കുട്ടികളില്‍ പ്രതിരോധശേഷി കുറയുന്നു. മൂക്കൊലിപ്പ്, മൂക്കടപ്പ്, എന്നിവയാണ് ലക്ഷണങ്ങള്‍.മൂക്കിലും തൊണ്ടയിലും ശ്വാസനാളത്തിലുമുള്ള അസ്വസ്ഥതകള്‍ മാറാന്‍ ആവി പിടിക്കുന്നതും സഹായിക്കും.
മുക്കടപ്പിന് മൂക്കില്‍ തുള്ളിമരുന്ന് ഒഴിക്കുക. നവജാത ശിശുക്കളിലെ അസ്വസ്ഥതകള്‍ മാറാന്‍ ഡോക്ടറെ കാണിക്കണം.പനിയില്ലെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കാവുന്നതാണ്…

6 ഉറക്കക്കുറവ് …
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. അല്ലെങ്കില്‍ ക്ഷീണം, ദേഷ്യം ഈ പ്രശ്‌നങ്ങളെല്ലാം അനുഭവപ്പെടാം.മാനസിക പിരിമുറുക്കം, രോഗങ്ങള്‍, പരീക്ഷാപ്പേടി, ഉറങ്ങുന്ന സാഹചര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ് ഉറക്കക്കുറവിനുള്ള പ്രധാന കാരണങ്ങള്‍. നവജാതശിശുക്കളില്‍ വിശപ്പ് കൂടുതല്‍ ചൂടോ തണുപ്പോ അനുഭവപ്പെടുക, വേദനകള്‍ എന്നിവയെല്ലാം ഉറക്കം കുറയ്ക്കാം.മുതിര്‍ന്ന കുട്ടികള്‍ ടിവി, ഇന്റര്‍നെറ്റ് എന്നിവയുടെ മുന്‍പില്‍ അധിക സമയം ചെലവഴിക്കുമ്പോള്‍ ഉറങ്ങാന്‍ വൈകാം. ഇത് ഉറക്കം കുറയ്ക്കാന്‍ കാരണമാകാം. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഉറക്കക്കുറവ് പരിഹരിക്കാം.

7 * വയറുവേദന*
കോളിക് മുതല്‍ അപ്പന്‍ഡിസൈറ്റിസ് വരെയുള്ള രോഗങ്ങളുടെ ഭാഗമായി വയറു വേദന അനുഭവപ്പെടാം. പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദന സാധാരണമാണ്. വയറു വേദനയോടൊപ്പം ഛര്‍ദി, വയറിളക്കം, മലത്തോടൊപ്പം രക്തം എന്നിവ കണ്ടാല്‍ നിസ്സാരമായി തള്ളിക്കളയരുത്.മടിയുടെ ഭാഗമായും കുട്ടികള്‍ വയറുവേദന പ്രകടിപ്പിക്കാം. കുട്ടിയെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടാണ് വേദന കൂടുതല്‍. എന്നാല്‍ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ഇത് മനസ്സിലാക്കാന്‍ കഴിയുംഉറക്കത്തിനിടയ്ക്ക് വേദന പറയുക, മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരിക്കുമ്പോഴും വേദനയുടെ ലക്ഷണങ്ങള്‍ കാണിക്കുക ഇവയെല്ലാം ഗൗരവമായി എടുക്കണം.
വിരശല്യവും വയറുവേദനയ്ക്ക് കാരണമാവാം. മണ്ണ് വാരി കളിക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. ഒരു വര്‍ഷത്തിനു ശേഷം ആറുമാസത്തില്‍ ഒരിക്കലോ വര്‍ഷത്തില്‍ ഒരിക്കലോ വിരശല്യത്തിന് മരുന്നു കൊടുക്കുക.

8വിളര്‍ച്ച (അനീമിയ)**
ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ.ഉത്സാഹക്കുറവ്, ക്ഷീണം, ഉറക്കം തൂങ്ങുക, വിശപ്പില്ലായ്മ, ത്വക്ക് വിളറിയിരിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.വിളര്‍ച്ച പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം.

കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരിക്കലും ഉപേക്ഷ കാണിക്കരുത് എന്നുള്ളതാണ് സത്യം. സ്വയം ചികിത്സ അപകടങ്ങൾ ക്ഷണിച്ചേക്കാം.. അതിനാൽ തന്നെ ആവശ്യമുള്ള ഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണം..

Dr ലാസിമ സാദിഖ്
Dr Basil’s Homeo Hospital
Pandikkad, Malappuram
9633057520