ഇന്ന് ഒരു 40 ശതമാനം മലയാളികളും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൂലക്കുരു അഥവാ പൈൽസ് . മാറിവന്ന ജീവിതസാഹചര്യങ്ങളും ഭക്ഷണശീലങ്ങളും ആണ് മൂലക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണം
എന്താണ് മൂലക്കുരു അഥവാ പൈൽസ് ?
മലദ്വാരത്തിലെയും മലാശയത്തിലെയും സിരകള്‍ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈല്‍സ്.
ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയില്‍ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും.പുറത്തേക്കു തള്ളുന്ന പൈല്‍സ് ആദ്യഘട്ടങ്ങളില്‍ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം.
ലക്ഷണങ്ങൾ
വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചില്‍ അനുഭവപ്പെടുക. മലദ്വാരത്തില്‍ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. വീര്‍ത്ത സിരകളിലെ രക്തം കട്ടിയായാല്‍ അതിശക്തമായ വേദന വരാം.ആ ഭാഗത്തുനിന്നുള്ള രക്തസ്രാവമെല്ലാം പൈല്‍സ് ആണെന്നു തെറ്റിധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന ഫിഷർ, ഫിസ്റ്റുല മുതല്‍ മലാശയ കാന്‍സറിന്റെ വരെ ലക്ഷണം രക്തസ്രാവമാണ്. അത്കൊണ്ട് പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാന്‍ സാധിക്കൂ.
മൂലക്കുരു ഉണ്ടാകാനുള്ള കാരണങ്ങൾ :
സ്ത്രീകളിൽ സാധാരണ ഡെലിവറി കഴിഞ്ഞതിനു ശേഷമാണ് പൈൽസ് വരാറുള്ളത്. കാരണം പ്രഗ്നൻസി ടൈമിൽ വയറു വീർത്തിരിക്കുന്നത് കാരണം പല സ്ത്രീകള്ക്കും വെള്ളം കുടിക്കാൻ മടിയാണ്. ഇങ്ങനെ വെള്ളം കുടി കുറയുമ്പോൾ മലബന്ധം വരികയും അത് മൂലക്കുരു ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. അതുപോലെ ഡെലിവറി ടൈമിൽ കൂടുതൽ സ്ട്രെയിൻ ചെയ്യുന്നത് കാരണവും സ്ത്രീകളിൽ മൂലക്കുരു വരാം.
പുരുഷന്മാരിൽ കൂടുതൽ നേരം ഇരുന്ന് ജോലിചെയ്യുന്നവരിൽ ആണ് ഇത് കൂടുതലായി കാണാറുള്ളത്. അത്പോലെ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ അസുഖം വരാൻ കാരണമാക്കാറുണ്ട്
റിഫൈൻഡ് മൈദ ഉപയോഗിച്ചിട്ടുള്ള പൊറോട്ട കുബൂസ് റൊട്ടി ഇവയൊക്കെ നാരുകൾ തീരെയില്ലാത്ത ഫുഡുകൾ ആണ് ഇവ കഴിക്കുന്നതിലൂടെ മലബന്ധം വരികയും അത് മൂലക്കുരു ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു.
അതുപോലെ വ്യായാമക്കുറവ്, ടെൻഷൻ, ഉറക്കക്കുറവ് എന്നിവയും മൂലക്കുരു ഉണ്ടാകാനുള്ള കാരണങ്ങളാണ്. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നുണ്ട്.
പൈൽസ്, ഫിഷർ, ഫിസ്റ്റുല ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു
പൈൽസ്, ഫിഷർ, ഫിസ്റ്റുല ഇവ മൂന്നും മലദ്വാരത്തിൽ ഉണ്ടാകുന്ന സാധാരണ അസുഖമാണ്. എന്നാൽ ഇവ മൂന്നും പലപ്പോഴും മാറി പോകാറുണ്ട്. ഇവ മൂന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം. ഫിസ്റ്റുല യിൽ മലദ്വാരത്തിന് വിടവിൽ നിന്ന് പഴുപ്പ് പോലെ ഒരു ദ്രാവകം പുറത്തു വരാറുണ്ട്.
ഫിഷറി ലാണ് മലം പോയി കഴിഞ്ഞാൽ മലദ്വാരത്തിൽ കഠിനമായ വേദന ഉണ്ടാകുന്നത്. മലത്തിൽ ഒരു വര പോലെ മാത്രമേ ബ്ലീഡിങ് കാണാറുള്ളൂ.
പൈൽസ് എന്ന അസുഖത്തിൽ സാധാരണ വേദന കുറവും എന്നാൽ കൂടുതൽ ബ്ലീഡിങ്ങും ആണ് ഉണ്ടാകാറുള്ളത്. തടിച്ച നരമ്പുകൾ മലദ്വാരത്തിൽ നിന്ന് പുറത്തേക്കു വരുന്നതും പൈൽസ് എന്ന അസുഖത്തിൽ ആണ്.
മൂലക്കുരു വീട്ടിലിരുന്നുകൊണ്ട് മാറ്റിയെടുക്കാനുള്ള എളുപ്പവഴികൾ
- മലബന്ധം ഒഴിവാക്കാം.
വളരെ നാരുകൾ അടങ്ങിയിട്ടുള്ള ചീര, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ലെറ്റ്യൂസ് മത്തങ്ങ, മധുരമുള്ളങ്കി, ശതാവരി, കൂണ്, കുമ്പളങ്ങ പോലെയുള്ള പച്ചക്കറികൾ, കറുത്ത പയർ, വൻപയർ, തുവരപരിപ്പ്, വെള്ളക്കടല ബീൻസ് പരിപ്പ് തുടങ്ങിയ പയർ വർഗങ്ങൾ
ആപ്പിൾ, പിയർ, പീച്ച് പ്ലം, ഏത്തപ്പഴം, ബെറി, ഓറഞ്ച്, അത്തിപ്പഴം, തുടങ്ങിയ പഴങ്ങൾ,
ചീര, മുരിങ്ങ
തുടങ്ങിയ ഇലക്കറികൾ
ഇവ കൂടുതൽ കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. ഒരു ദിവസം ഏകദേശം 25 -30 ഗ്രാം നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. - വെള്ളം കുടിക്കാം:
ഏകദേശം ഒരു 2-3 ലിറ്റർ വെള്ളം ദിവസവും കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കുന്നതിനും അതുപോലെ ഫിഷർ വരാതിരിക്കാൻ സഹായിക്കും. - ടോയ്ലറ്റ് ശീലങ്ങൾ മാറ്റാം:
നമ്മൾ മലയാളികളുടെ ഇടയിൽ ഒരുപാട് ടോയ്ലറ്റ് ശീലങ്ങളുണ്ട്. കൂടുതൽ ടൈം ടോയ്‌ലറ്റിൽ ഇരിക്കുക, ടോയ്‌ലറ്റിൽ മൊബൈൽ ഫോണും പത്രവും പിടിച്ചിരിക്കുക, തുടങ്ങിയ ശീലങ്ങൾ ഉള്ളവർ ഇവ പൂർണമായും ഒഴിവാക്കണം. കാരണം കൂടുതൽ സമയം ബാത്റൂമിൽ ഇരിക്കുന്നതും കൂടുതൽ സ്ട്രെയിൻ ചെയ്യുന്നതും സിരകൾ തടിക്കാനും തടിച്ച സിരകളിൽ പുറത്തേക്ക് വരാൻ കാരണമാകുകയും ചെയ്യും.അതുപോലെ ടോയ്‌ലറ്റിൽ പോകണം എന്ന് തോന്നിയാലും പിടിച്ചു നിൽക്കുന്ന ഒരു ശീലമുണ്ട് പലർക്കും. ഇത്തരം ശീലങ്ങളും മാറ്റേണ്ടതുണ്ട്. - ആഹാരത്തിൽ മാറ്റം വരുത്താം:
കഴിക്കേണ്ട ഭക്ഷണങ്ങൾ –
*റാഗി, ഓട്സ്, ഉണക്കമുന്തിരി ഇവ കൂടുതൽ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് മലബന്ധം ഒഴിവാക്കാനും അത് മൂലക്കുരു വരാതിരിക്കാനും സഹായിക്കും.
*തവിടു കളയാത്ത അരി, ഗോതമ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.
*പയറുവർഗങ്ങൾ തൊലി കളയാതെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കൂടുതൽ കഴിക്കുന്നതും നല്ലതാണ്. - ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ-
*ചിക്കൻ, മട്ടൻ, കോഴി മുട്ട പോലെയുള്ളവ ഒഴിവാക്കാം.
*റിഫൈൻഡ് മൈദ കൾ ഉപയോഗിച്ചിട്ടുള്ള പൊറോട്ട, കുബൂസ് ബ്രെഡ്,ന്യൂഡിൽസ്, പാസ്ത പോലെയുള്ള ഫുഡുകൾ ഒഴിവാക്കുക.
*കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കാപ്പി ചായ എന്നിവ പൂർണമായും ഒഴിവാക്കുകയോ സാധിക്കുന്നില്ലെങ്കിൽ പരമാവധി കുറയ്ക്കുകയോ ചെയ്യുക.
*വറുത്തരച്ച കറികൾ മസാല കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എരിവ് കൂടുതൽ അടങ്ങിയ കറികൾ എന്നിവയും ഒഴിവാക്കണം. 6.വ്യായാമം ശീലമാക്കാം:
ആഴ്ചയിൽ ഒരു അഞ്ചു ദിവസം 45 മിനുട്ട് വ്യായാമത്തിനായി മാറ്റി വയ്ക്കുക - ഉറക്കം ആറ് മുതൽ എട്ട് മണിക്കൂർ സുഖനിദ്ര കിട്ടി എന്ന് ഉറപ്പുവരുത്തുക. ഇത് ദഹനം ശരിയാവാനും മലബന്ധം ഒഴിവാക്കാനും സഹായകരമാവും എന്നതിനാൽ മൂലക്കുരു എന്ന രോഗത്തെ നേരിടുന്നതിന് ഏറെ ഫലപ്രദമാണ്.
- സിറ്റ്സ് ബാത്ത് ഒരു വാവട്ടമുള്ള പാത്രത്തിൽ ചെറു ചൂടുവെള്ളം എടുത്ത് അതിൽ കല്ലുപ്പ് ഇട്ട ശേഷം ദിവസവും 10-15 മിനിട്ട് അതിൽ ഇരിക്കുന്നതാണ് sitz bath. ഇങ്ങനെ ചെയ്യുമ്പോൾ അവിടുത്തെ രക്തയോട്ടം കൂടുന്നതും തടിച്ച സിരകൾ ചുരുങ്ങി വരുന്നതിനു സഹായിക്കും. ഓപ്പറേഷൻ വേണോ?
ചെറിയ രീതിയിലുള്ള മൂലക്കുരു ഓപ്പറേഷൻ വേണ്ടതില്ല . കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവരും അമിതവണ്ണമുള്ള വരും വ്യായാമക്കുറവ് ഉള്ളവരും ഈ രോഗം വരാതിരിക്കുന്നതിന് മുകളിൽ പറഞ്ഞ മുൻകരുതലുകൾ എടുക്കേണ്ടതാണ്. രോഗം വന്നവരാണ് എന്നുണ്ടെങ്കിൽ ഞാൻ പറഞ്ഞിട്ടുള്ള മുൻകരുതലുകളും sits bath എടുത്തുകൊണ്ട് രോഗത്തെ ചെറുത്തു തോൽപ്പിക്കുക.
മേൽപ്പറഞ്ഞ രീതിയിൽ എല്ലാം ചെയ്തിട്ടും ചികിത്സ ഫലവത്തായില്ല എന്നുള്ളവർക്ക് ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്. യാതൊരുവിധത്തിലുമുള്ള പാർശ്വഫലങ്ങളില്ലാത്ത മരുന്നുകളാണ് ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്.
ഒരു മൂന്നുമാസം കറക്റ്റ് ആയിട്ട് ഹോമിയോ മെഡിസിൻ എടുക്കുകയാണെങ്കിൽ മൂലക്കുരു പൂർണമായും മാറുന്നതാണ്.
Dr. Samiya. E Dr.Basil’s ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട്, മലപ്പുറം ജില്ല 9633725710